0%

Chapter Title : പാപശൽഭം 15 [Shanushinu] [വിങ്ങുന്ന യാത്രാമൊഴി]

Author : Shanushinu Read All Parts 28.4K

പഴയപോലെ ഷാഹി എന്ന് വിളിച്ചാൽ പോരേ ഡാ? ഈ 'ഇക്കാ' വിളി കേൾക്കുമ്പോൾ എന്തോ നമ്മൾ തമ്മിൽ വലിയ അകലം വരുന്നതുപോലെ..." അവൻ ദയനീയമായി പറഞ്ഞു.

"ആ അകലവും ഗൗരവവും ഇപ്പോൾ നമുക്കിടയിൽ ഉണ്ടാവുന്നത് തന്നെയാണ് നല്ലത് ഇക്കാ. അപ്പോഴേ ഭാര്യ എന്താണെന്നും ഭർത്താവിന്റെ ഉത്തരവാദിത്തം എന്താണെന്നുമുള്ള ഓർമ്മ രണ്ടാൾക്കും ഉണ്ടാവൂ," അവൾ തറപ്പിച്ചുപറഞ്ഞ് ടവലുമെടുത്ത് കുളിമുറിയിലേക്ക് നടന്നു. എതിർത്ത് ഒരക്ഷരം പോലും പറയാൻ കഴിയാതെ ഷാഹിദ് കട്ടിലിലേക്ക് തളർന്നിരുന്നുപോയി.

അന്ന് രാത്രി അത്താഴം കഴിഞ്ഞ് ഒൻപതുമണിയായപ്പോഴേക്കും കിടപ്പുമുറിക്കുള്ളിലെ ആ നിശ്ശബ്ദത ഷാഹിദിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായി. ജസ്‌ന കുളി കഴിഞ്ഞ് കട്ടിലിന്റെ ഒരറ്റത്ത് പുതപ്പുമൂടി കിടക്കുകയാണ്; തന്നോട് ഒരക്ഷരം മിണ്ടുന്നില്ല, തന്നെ ഒന്ന് തൊടാൻ പോലും സമ്മതിക്കുന്നില്ല. അവളുടെ ആ മൗനം ഒരു ഭാരമായി നെഞ്ചിൽ കയറിയിരുന്നപ്പോൾ, ആ വീർപ്പുമുട്ടലിൽ നിന്ന് രക്ഷപ്പെടാൻ അവൻ വേഗം ഷർട്ട് എടുത്തിട്ടു.

"പൊന്നൂ... മഞ്ചേരി ടൗണിൽ എന്റെ പഴയ ക്ലാസ്സ്മേറ്റ്സ് കുറച്ചുപേർ വന്നിട്ടുണ്ട്. ഞാൻ പോയി അവരെയൊന്ന് കണ്ട് ഒരു ചായ കുടിച്ചിട്ട് പത്തരയാവുമ്പോഴേക്കും വരാം," അവൻ കാറിന്റെ താക്കോലെടുത്തുകൊണ്ട് പറഞ്ഞു.

"ശരി ഇക്കാ," തലയിണയിൽ നിന്ന് തലയുയർത്താതെ തന്നെ അവൾ മറുപടി പറഞ്ഞു.

ഷാഹിദ് നിരാശയോടെ വാതിലടച്ച് പുറത്തേക്ക് പോയി. താഴെ കാർ സ്റ്റാർട്ട് ചെയ്ത് ഗേറ്റ് കടന്നുപോകുന്ന ശബ്ദം കേട്ടപ്പോൾ ജസ്‌ന ദീർഘമായൊന്ന് നിശ്വസിച്ചുകൊണ്ട് മലർന്നുകിടന്നു.

മണിക്കൂറുകൾ നീണ്ട കാർ യാത്രയുടെ ശാരീരികമായ തളർച്ചയും, മനസ്സിന്റെ ഭാരവും അവളെ വല്ലാതെ തളർത്തിയിരുന്നു. എങ്കിലും സ്വന്തം ഭാര്യ ഇത്രയും ക്ഷീണിച്ചും മനസ്സ് നൊന്തും കിടക്കുമ്പോൾ, അവളുടെ അരികിലിരുന്ന്

💬 Comments

View all comments