Chapter Title : പാപശൽഭം 15 [Shanushinu] [വിങ്ങുന്ന യാത്രാമൊഴി]
ഭയത്തോടെ അവളുടെ അടുത്തേക്ക് ചെന്നു. "നീ താഴെ ഉമ്മയോടും സഫയോടുമൊക്കെ എന്ത് നല്ലോണമാ സംസാരിച്ചത്! സത്യം പറഞ്ഞാൽ എനിക്ക് അപ്പോഴാ ശ്വാസം നേരെ വീണത്. ഇനി എന്നോടുള്ള ഈ പിണക്കം കൂടി ഒന്ന് മാറ്റിക്കൂടേ ഡാ? നമ്മൾ വീട്ടിലെത്തിയില്ലേ ഇപ്പോൾ..."
ജസ്‌ന അലമാരയുടെ വാതിലടച്ച് അവന് നേരെ തിരിഞ്ഞുനിന്നു. അവളുടെ വലിയ കണ്ണുകളിൽ അതേ തണുത്ത ഗൗരവമായിരുന്നു.
"താഴെ ഉള്ളവരോട് ഞാൻ ചിരിച്ചു സംസാരിച്ചത് നിങ്ങളോടുള്ള പിണക്കം മാറിയിട്ടല്ല," അവൾ വളരെ ശാന്തമായി, എന്നാൽ തറപ്പിച്ചു പറഞ്ഞു. "കല്യാണം കഴിഞ്ഞ് ആദ്യമായി പോയ യാത്ര കഴിഞ്ഞ് വരുമ്പോൾ ഞാൻ മുഖം വീർപ്പിച്ചു നടന്നാൽ സങ്കടപ്പെടുന്നത് ആ പാവം ഉമ്മയും വല്യുമ്മയുമാണ്. അവരെ വിഷമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ മുറിക്ക് പുറത്തിറങ്ങിയാൽ ആൾക്കാരുടെ മുന്നിൽ നമ്മൾ സന്തോഷമുള്ള ഭാര്യയും ഭർത്താവുമായിട്ട് തന്നെ നിൽക്കും. പക്ഷേ ഈ വാതിലടച്ചാൽ... നമ്മൾ തമ്മിലുള്ള കാര്യത്തിൽ ഞാൻ ഇന്നലെ കുമരകത്ത് വെച്ച് പറഞ്ഞതിൽ നിന്ന് ഒരിഞ്ച് മാറ്റമില്ല. എന്റെ മനസ്സ് ശരിയാവുന്നതുവരെ എനിക്ക് എന്റെതായ സ്പേസ് വേണം."
ഷാഹിദിന്റെ മുഖം വാടിപ്പോയി. അവൾ തുടർന്നു: "പിന്നെ... താഴെ വെച്ച് ഉമ്മ പറഞ്ഞത് നിങ്ങളും കേട്ടതല്ലേ? ഇനിമുതൽ ഞാൻ നിങ്ങളെ പേര് വിളിക്കുന്നില്ല, 'ഇക്കാ' എന്ന് തന്നെയാണ് വിളിക്കാൻ പോകുന്നത്."
തന്റെ നെഞ്ചിൽ നിന്നൊരു കല്ല് താഴെ വീണതുപോലെ തോന്നി ഷാഹിദിന്. പ്രണയത്തോടെ അവൾ തന്നെ 'ഷാഹി' എന്ന് വിളിച്ചിരുന്ന ആ അടുപ്പവും കൊഞ്ചലും കൂടി നഷ്ടപ്പെടുകയാണെന്ന് അവന് മനസ്സിലായി.
"പൊന്നൂ... ഉമ്മ കേൾക്കുമ്പോൾ നീ അങ്ങനെ വിളിച്ചോ, പക്ഷേ നമ്മൾ രണ്ടാളും മാത്രമുള്ളപ്പോൾ
💬 Comments
View all comments