Chapter Title : പാപശൽഭം 15 [Shanushinu] [വിങ്ങുന്ന യാത്രാമൊഴി]
കുടുംബത്തിലെ ആമ്പിള്ളേരെയും ഒക്കെ ഞാൻ എന്നേ ബ്ലോക്ക് ചെയ്തു വെച്ചിരിക്കുവാ! അല്ലെങ്കിൽ പിന്നെ വലിയ സദാചാര കമ്മിറ്റിയായിട്ട് വരും!"
സഫ പറഞ്ഞത് കേട്ട് ജസ്‌നയുടെ ചുണ്ടിൽ വിചിത്രമായൊരു പുഞ്ചിരി വിരിഞ്ഞു. സ്വന്തം പെങ്ങൾ ഇൻസ്റ്റാഗ്രാമിൽ തട്ടമിട്ട് ഒരു പാട്ടിന് ചുണ്ടനക്കിയാൽ സദാചാരം പറയുന്ന അതേ ആങ്ങളയാണ്, സ്വന്തം ഭാര്യയെ സുതാര്യമായ വലയ്ക്കുള്ളിലിട്ട് അന്യപുരുഷന്റെ മുന്നിൽ നിർത്താൻ വാശിപിടിച്ചത്! ആ വൈരുദ്ധ്യം ഓർത്തപ്പോൾ അവൾക്ക് ഷാഹിദിനോട് വീണ്ടും പുച്ഛം തോന്നി.
"അല്ല ഇത്താത്താ... ഇത്താത്തയ്ക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇല്ലേ? ഇത്താത്തയുടെ ഈ സ്റ്റൈൽ വെച്ച് നല്ല കിടിലൻ ഡ്രസ്സൊക്കെ ഇട്ട് കാനഡയിലെ മഞ്ഞത്ത് നിന്ന് റീൽസ് എടുത്താൽ സിനിമാനടിമാരൊക്കെ തോറ്റുപോകും ട്ടോ!" സഫ ആവേശത്തോടെ പറഞ്ഞു.
"എനിക്ക് ഈ ഫോണിലെ ക്യാമറയൊന്നും വലിയ താല്പര്യമില്ലെടീ... നിന്റെ റീൽസ് കണ്ടിരുന്നോളാം ഞാൻ," എന്ന് പറഞ്ഞ് അവൾ സഫയുടെ തോളിൽ തട്ടി. എങ്കിലും അരമണിക്കൂറോളം സഫയുടെ കോളേജ് വിശേഷങ്ങളും നാട്ടുവിശേഷങ്ങളും കേട്ട് ചിരിച്ചും സംസാരിച്ചും ഇരുന്നപ്പോൾ, കഴിഞ്ഞ രണ്ടു ദിവസത്തെ ആ കടുത്ത മാനസിക സമ്മർദ്ദത്തിൽ നിന്ന് ജസ്‌നയ്ക്ക് വലിയൊരു ആശ്വാസം ലഭിച്ചു.
താഴെ നിന്ന് ഉമ്മ ചായ കുടിക്കാൻ വിളിച്ചതോടെ സഫ തുള്ളിച്ചാടി താഴേക്ക് ഓടിപ്പോയി. അതിന് തൊട്ടുപിന്നാലെയാണ് വലിയ സ്യൂട്ട്കേസുമായി ഷാഹിദ് മുറിയിലേക്ക് കയറിവന്നത്.
വാതിൽ ചാരി അവൻ അകത്തേക്ക് വന്ന നിമിഷം തന്നെ—അതുവരെ ജസ്‌നയുടെ മുഖത്തുണ്ടായിരുന്ന ആ പുഞ്ചിരിയും തെളിച്ചവും കാറ്റിൽ കെട്ട വിളക്കുപോലെ പൊലിഞ്ഞുപോയി! അവൾ വീണ്ടും ആ പഴയ മഞ്ഞുകട്ടയായി മാറി അലമാരയിലേക്ക് വസ്ത്രങ്ങൾ അടുക്കിവെക്കാൻ തുടങ്ങി.
"പൊന്നൂ..." ഷാഹിദ് സ്യൂട്ട്കേസ് മൂലയിലേക്ക് വെച്ച്
💬 Comments
View all comments