0%

Chapter Title : പാപശൽഭം 15 [Shanushinu] [വിങ്ങുന്ന യാത്രാമൊഴി]

Author : Shanushinu Read All Parts 57.8K

തൊട്ടുപിന്നാലെ ചാറ്റ് സ്ക്രീനിൽ രോഹിത് കുമാർ ഒരു വോയിസ് നോട്ട് (Voice note) റെക്കോർഡ് ചെയ്യുന്നതായി തെളിഞ്ഞു.

അഞ്ചു സെക്കൻഡ് കഴിഞ്ഞ് വന്ന ആ ശബ്ദസന്ദേശം ജസ്‌ന വിരലമർത്തി പ്ലേ ചെയ്ത് ഫോൺ കാതിനോട് ചേർത്തുവെച്ചു.

"പൊന്നൂ... മോളുടെ വിസയുടെ ഫയൽ എന്റെ മേശപ്പുറത്ത് തന്നെയുണ്ട് കേട്ടോ. നമ്മുടെ വക്കീൽ സ്റ്റീവനുമായി ഞാൻ ഇന്നും സംസാരിച്ചിരുന്നു. പേപ്പർവർക്കുകളെല്ലാം വളരെ വേഗത്തിൽ തന്നെ നീങ്ങുന്നുണ്ട്. അതുകൊണ്ട് ഇനി ഒരു കാര്യം കൊണ്ടും എന്റെ മോൾ ടെൻഷനടിക്കണ്ട, എല്ലാം ഈ ഏട്ടൻ നോക്കിക്കോളാം. യാത്ര കഴിഞ്ഞ് ക്ഷീണിച്ചു വന്നതല്ലേ, സമാധാനമായിട്ട് കണ്ണടച്ച് കിടന്നുറങ്ങിക്കോ... ഗുഡ് നൈറ്റ് മോളൂ."

നിശ്ശബ്ദമായ ആ കിടപ്പുമുറിക്കുള്ളിൽ രോഹിത് കുമാറിന്റെ ആ ആഴമേറിയ, ഗാംഭീര്യമുള്ള പുരുഷശബ്ദം മുഴങ്ങിനിന്നു.

ആ ശബ്ദത്തിലെ അസാധാരണമായ ശാന്തതയും, 'എന്റെ മോൾ ടെൻഷനടിക്കണ്ട, എല്ലാം ഈ ഏട്ടൻ നോക്കിക്കോളാം' എന്ന് പറയുമ്പോഴുള്ള ആ ആണത്തവും കരുതലും ജസ്‌നയുടെ സിരകളിലൂടെ വിവരിക്കാനാവാത്ത ഒരു കുളിരായി പടർന്നുകയറി. ഒരു വലിയ കൊടുങ്കാറ്റിൽ പെട്ട് ഉലഞ്ഞുപോയ ഒരു ചെറിയ വള്ളം, ഒടുവിൽ ഏറ്റവും സുരക്ഷിതമായ ഒരു തുറമുഖത്ത് നങ്കൂരമിട്ടതുപോലൊരു അനുഭൂതി!

"ഗുഡ് നൈറ്റ് ഏട്ടാ..." എന്ന് ടൈപ്പ് ചെയ്ത് അയച്ച ശേഷവും, ജസ്‌ന ഫോൺ സൈഡ് ടേബിളിലേക്ക് മാറ്റിവെച്ചില്ല.

കട്ടിലിലേക്ക് ചരിഞ്ഞുകിടന്ന്, അപ്പുറത്തെ തലയിണ എടുത്ത് നെഞ്ചോട് ചേർത്തുവെച്ച് കെട്ടിപ്പിടിച്ചുകൊണ്ട് അവൾ ആ വോയിസ് നോട്ട് വീണ്ടും പ്ലേ ചെയ്തു. ഒരിക്കൽ... രണ്ടുവട്ടം... മൂന്നുവട്ടം!

ആ ആഴമുള്ള ശബ്ദത്തിലെ വാത്സല്യം കാതിലേക്ക് ഒഴുകിയെത്തുന്തോറും അവളുടെ മനസ്സിലെ ഭാരമെല്ലാം പഞ്ഞിപോലെ ഉരുകിത്തീരുകയായിരുന്നു. എങ്കിലും അവളുടെ ഉള്ളിൽ നൂറുകണക്കിന്

💬 Comments

View all comments