Chapter Title : പാപശൽഭം 15 [Shanushinu] [വിങ്ങുന്ന യാത്രാമൊഴി]
ഒരു പുഞ്ചിരി വിരിയിച്ചു. തേങ്ങ ചിരകുന്നത് നിർത്തി കൈ കഴുകി, ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളമെടുത്ത് ഗ്ലാസ്സിലേക്ക് പകർന്ന് അവൾ ഭർത്താവിന്റെ കയ്യിലേക്ക് കൊടുത്തു.
"ഇക്കാ, ഉമ്മറത്ത് പോയിരുന്നോളൂ... ഇവിടെ ചൂടല്ലേ. ഇനി വെള്ളം വേണമെങ്കിൽ താഴെ നിന്ന് വിളിച്ചുപറഞ്ഞാൽ മതി, ഞാൻ അങ്ങോട്ട് എടുത്തുതരാം," അവൾ തേൻ പുരട്ടിയതുപോലുള്ള ശബ്ദത്തിൽ പറഞ്ഞു.
എന്നാൽ ഗ്ലാസ്സ് കൈമാറുന്ന ആ ഒരൊറ്റ സെക്കൻഡിൽ, ഉമ്മയും സഫയും കാണാതെ അവൾ ഷാഹിദിന്റെ കണ്ണുകളിലേക്ക് നോക്കിയ നോട്ടത്തിൽ ഒരിറ്റ് പ്രണയം പോലുമുണ്ടായിരുന്നില്ല—മറിച്ച്, 'വെറുതെ എന്റെ അടുത്തേക്ക് വന്ന് അഭിനയിക്കണ്ട' എന്ന കർശനമായ താക്കീതായിരുന്നു ആ കണ്ണുകളിൽ!
ഷാഹിദിന്റെ തൊണ്ടയിൽ വെള്ളം കുരുങ്ങിയതുപോലെ തോന്നി. അവൻ ഒന്നും മിണ്ടാതെ ഗ്ലാസ്സ് തിരികെ വെച്ച് തളർന്ന ചുവടുകളോടെ ഉമ്മറത്തേക്ക് തന്നെ നടന്നുപോയി.
പോകുന്ന പോക്കിൽ അവന്റെ ആ തളർന്ന ഭാവം കണ്ടപ്പോൾ, ജസ്‌നയുടെ ഉള്ളിന്റെയുള്ളിൽ അവൾ പോലുമറിയാതെ ചെറിയൊരു വിജയഭാവം വിരിഞ്ഞു. സ്വന്തം ഇഷ്ടത്തിനനുസരിച്ച് തന്നെ അഴിച്ചുനിർത്താൻ കഴിയുമെന്ന് അഹങ്കരിച്ചിരുന്ന പുരുഷൻ, ഇപ്പോൾ തന്റെ ഒരൊറ്റ നോട്ടത്തിന് വേണ്ടി ദാഹിച്ചു നടക്കുന്നു! ദാമ്പത്യത്തിന്റെ കടിഞ്ഞാൺ സ്വന്തം കൈകളിൽ മുറുകെപ്പിടിക്കുന്നതിന്റെ ആ അധികാരസുഖം അവൾ നിശ്ശബ്ദമായി ആസ്വദിച്ചു.
അപ്പോഴാണ് അടുക്കളയിലെ ഗ്രാനൈറ്റ് കൗണ്ടറിന്റെ ഒരറ്റത്ത്, ചായപ്പൊടി ടിന്നിന് പിന്നിലായി അവൾ വെച്ചിരുന്ന അവളുടെ ഫോൺ ചെറിയൊരു ശബ്ദത്തോടെ വൈബ്രേറ്റ് ചെയ്തത്.
അടുപ്പിലെ മീൻവറുക്കുന്ന എണ്ണയുടെ ശബ്ദത്തിനിടയിൽ ഉമ്മയും സഫയും അത് കേട്ടില്ല. എന്നാൽ ജസ്‌നയുടെ കാതുകൾ ആ ശബ്ദം കൃത്യമായി ഒപ്പിയെടുത്തു! ഇന്നലെ രാത്രി മുതൽ തന്റെ ഫോണിലേക്ക് ആരിൽ നിന്നാണോ മെസ്സേജ് വരാൻ സാധ്യതയുള്ളതെന്ന്
💬 Comments
View all comments