0%

Chapter Title : പാപശൽഭം 15 [Shanushinu] [വിങ്ങുന്ന യാത്രാമൊഴി]

Author : Shanushinu Read All Parts 58.4K

പറഞ്ഞ് അവർ നിർബന്ധിച്ചു.

മുകളിലെ മുറിയിലിരുന്നാൽ ജസ്‌നയുടെ ആ തണുത്ത മൗനം സഹിക്കണമല്ലോ എന്നോർത്ത ഷാഹിദിന് അതൊരു വലിയ രക്ഷപ്പെടലായി തോന്നി. ജേഴ്സിയും ഷോർട്ട്സുമിട്ട് അവൻ മുറിയിലേക്ക് വന്ന് ജസ്‌നയോട് പറഞ്ഞു: "പൊന്നൂ... അവന്മാരുടെ കൂടെ ടർഫിൽ പോയി ഒരു മണിക്കൂർ കളിച്ചിട്ട് വരാം. നീ വാതിൽ ചാരിയേക്ക്, ഞാൻ പതിനൊന്നരയാവുമ്പോഴേക്കും എത്തും."

"ശരി ഇക്കാ," കട്ടിലിൽ ഇരുന്നുകൊണ്ട് അവൾ ശാന്തമായി തലയാട്ടി.

ഷാഹിദും കൂട്ടുകാരും പോയിക്കഴിഞ്ഞപ്പോൾ, താഴെ ഉമ്മയും വല്യുമ്മയും സഫയും അവരവരുടെ മുറികളിലേക്ക് ഉറങ്ങാൻ പോയി. വീട് പൂർണ്ണമായും നിശ്ശബ്ദമായി.

ജസ്‌ന എഴുന്നേറ്റ് കിടപ്പുമുറിയുടെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ടു. കുളി കഴിഞ്ഞ്, കടുംനീല നിറത്തിലുള്ള വളരെ അയഞ്ഞ ഒരു കോട്ടൺ നൈറ്റിയായിരുന്നു അവൾ ധരിച്ചിരുന്നത്. കട്ടിലിലേക്ക് ഇരുന്നപ്പോൾ പെട്ടെന്നാണ് അവളുടെ കണ്ണുകൾ മേശപ്പുറത്തിരുന്ന ഷാഹിദിന്റെ ആപ്പിൾ മാക്ബുക്കിലേക്ക് നീണ്ടത്.

കല്യാണത്തിന്റെ അന്ന് ബന്ധുക്കൾ എടുത്ത ചില ഫാമിലി ഫോട്ടോകൾ ഷാഹിദ് ആ ലാപ്ടോപ്പിലേക്ക് മാറ്റിയിട്ടിരുന്നു. അത് തന്റെ ഫോണിലേക്ക് കോപ്പി ചെയ്യാമെന്ന് കരുതി അവൾ ലാപ്ടോപ്പ് എടുത്ത് മടിയിൽ വെച്ച് ഓൺ ചെയ്തു. ഷാഹിദിന്റെ സ്ഥിരം പാസ്‌വേഡ് ആയ അവളുടെ ജന്മദിനം അടിച്ച് അവൾ സ്ക്രീൻ അൺലോക്ക് ചെയ്തു.

ഡെസ്ക്ടോപ്പിൽ ഫാമിലി ഫോട്ടോസ് തിരയുന്നതിനിടയിലാണ്—ഒരു കോണിലായി 'Honeymoon' എന്ന് പേരിട്ട ഒരു പുതിയ ഫോൾഡർ അവളുടെ ശ്രദ്ധയിൽപ്പെട്ടത്!

ആ പേര് കണ്ട നിമിഷം ജസ്‌നയുടെ കൈവിരലുകൾ ടച്ച്പാഡിൽ നിശ്ചലമായി.

ഇന്നലെ രാത്രി കുമരകത്തെ വില്ലയിൽ വെച്ച് ഗൗതം മേനോൻ ഷാഹിദിന് കൈമാറിയ ആ മെമ്മറി കാർഡിലെ ചിത്രങ്ങളാണ് അതിലുള്ളതെന്ന് അവൾക്ക് മനസ്സിലായി. ഇന്നലെ രാത്രി

💬 Comments

View all comments