0%

Chapter Title : പാപശൽഭം 15 [Shanushinu] [വിങ്ങുന്ന യാത്രാമൊഴി]

Author : Shanushinu Read All Parts 58.4K

തന്റെ ബുദ്ധിക്കോ, തന്റെ അഭിപ്രായങ്ങൾക്കോ, തന്റെ ഇഷ്ടാനിഷ്ടങ്ങൾക്കോ അവൻ്റെ സംസാരത്തിൽ വലിയ വില കൽപ്പിച്ചതായി ഇത് വരെ അവൾക്ക് തോന്നിയിട്ടില്ല. അവന്റെ കണ്ണിൽ തൻ്റെ സൗന്ദര്യത്തിന് മാത്രമേ സ്ഥാനം ഒള്ളു?—അവന്റെ കാമവും ഈഗോയും തൃപ്തിപ്പെടുത്താനുള്ള വെറും വെറുമൊരു ഉപകരണം ആയി ആണോ അവൻ തന്നെ കാണുന്നത്?!

എന്നാൽ മറുവശത്ത് രോഹിത് കുമാർ!

അയാള് വെറും ഒരു സാധാരണ കുടുംബത്തിൽ നിന്ന് വരുന്ന തന്റെ അഭിപ്രായത്തിനും കാഴ്ചപ്പാടിനും പോലും എത്ര വലിയ വിലയാണ് നൽകുന്നത്! 'ആ വീടിന്റെ യഥാർത്ഥ ഉടമസ്ഥ മോൾ ആണ്' എന്ന് പറയുമ്പോൾ അയാൾ തനിക്ക് നൽകുന്ന ആ ബഹുമാനം—ഒരു രാജ്ഞിയെപ്പോലെ സ്വന്തം വീട് പടുത്തുയർത്താൻ അയാൾ തനിക്ക് നൽകുന്ന ആ അധികാരം!

അവളറിയാതെ തന്നെ അവളുടെ ഉള്ളിൽ ഷാഹിദിന്റെ സ്ഥാനം ഒന്നുകൂടി താഴേക്ക് പതിക്കുകയും, രോഹിത് കുമാർ എന്ന ആ മനുഷ്യന്റെ രൂപം ആകാശത്തോളം ഉയരുകയും ചെയ്തു. ഒരു പെണ്ണിന് വേണ്ടത് അവളുടെ ശരീരത്തെ കീറിമുറിക്കുന്ന നോട്ടങ്ങൾ മാത്രം അല്ലല്ലോ, മറിച്ച് അവളുടെ ആത്മാഭിമാനത്തെ ഉയർത്തിപ്പിടിക്കുന്ന ഇത്തരം കരുതലുകളാണെന്ന് അവളുടെ മനസ്സ് മന്ത്രിച്ചു.

"ഒരുപാട് നന്ദി ഏട്ടാ... ഇത്രയും വലിയൊരു കാര്യത്തിൽ എന്റെ അഭിപ്രായം ചോദിച്ചതിന്. ഞാൻ ഇന്ന് രാത്രി തന്നെ ഇതെല്ലാം നോക്കിയിട്ട് ഏട്ടന് റിപ്ലൈ അയക്കാം കേട്ടോ," അവൾ നിറഞ്ഞ മനസ്സോടെ ടൈപ്പ് ചെയ്ത് അയച്ചു.

അന്ന് രാത്രി എട്ടരയോടെ അത്താഴം കഴിഞ്ഞപ്പോൾ, ഷാഹിദിന്റെ കസിൻസായ രണ്ട് പയ്യന്മാർ മുറ്റത്തേക്ക് ബൈക്കിൽ വന്നു. മഞ്ചേരിയിലെ പുതിയ ഫുട്ബോൾ ടർഫിൽ രാത്രി ഒൻപതുമണിക്ക് അവരുടെ ഫ്രണ്ട്സിന്റെ മാച്ച് ഉണ്ടെന്നും, ഷാഹിദ് കൂടി വരണമെന്നും

💬 Comments

View all comments