0%

Chapter Title : പാപശൽഭം 15 [Shanushinu] [വിങ്ങുന്ന യാത്രാമൊഴി]

Author : Shanushinu Read All Parts 59.2K

അഹങ്കാരിയായ പുരുഷന്റെ നിഴൽ പോലും അപ്പോൾ അവനിലുണ്ടായിരുന്നില്ല.

"എനിക്ക് തെറ്റുപറ്റിപ്പോയി പൊന്നൂ... കുമരകത്ത് വെച്ച് ഞാൻ കാണിച്ചത് മുഴുവൻ എന്റെ ഭ്രാന്തായിരുന്നു. നിന്റെ സൗന്ദര്യം കണ്ടപ്പോൾ എന്റെ സമനില തെറ്റിപ്പോയതാണ്. കഴിഞ്ഞ നാല് ദിവസമായി നീ എന്നെ തൊടാൻ സമ്മതിക്കാതെ, എന്നോട് മനസ്സുതുറന്ന് ഒന്ന് ചിരിക്കാതെ നടക്കുമ്പോഴാണ് എനിക്ക് മനസ്സിലായത്—നിന്റെ ശരീരത്തേക്കാൾ എനിക്ക് വേണ്ടത് നിന്റെ സ്നേഹമാണെന്ന്! നീ എന്നെ ഉപേക്ഷിച്ചു പോകുമോ എന്ന പേടി കാരണം എനിക്ക് രാത്രി ഉറങ്ങാൻ പോലും പറ്റുന്നില്ല ഡാ. എനിക്ക് ആ ഫോട്ടോസും വേണ്ട, ഒരു ഷൂട്ടും വേണ്ട... എനിക്ക് എന്റെ പഴയ പൊന്നുവിനെ മാത്രം മതി. ഞാൻ പോകുന്നതിന് മുൻപ് എന്നോട് ക്ഷമിച്ചെന്ന് ഒരു വാക്ക് പറ പൊന്നൂ..."

തന്റെ കാൽക്കൽ ഇരുന്ന് വിതുമ്പിക്കരയുന്ന ഭർത്താവിനെ കണ്ടപ്പോൾ ജസ്‌നയുടെ ഉള്ളിലെ ആ മഞ്ഞുമല ഉരുകിയൊലിക്കാൻ തുടങ്ങി.

എന്തുതന്നെയായാലും അവൻ തന്റെ ഭർത്താവാണ്; താൻ വർഷങ്ങളോളം സ്വപ്നം കണ്ട പുരുഷൻ. അവൻ ചെയ്ത തെറ്റിന് കഴിഞ്ഞ ദിവസങ്ങളിൽ താൻ കൊടുത്ത ശിക്ഷ അവനെ വേണ്ടുവോളം തളർത്തിയിട്ടുണ്ടെന്നും, അവന്റെയുള്ളിൽ തന്നോടുള്ള പ്രണയം സത്യമാണെന്നും ആ കണ്ണുനീർ അവളോട് വിളിച്ചുപറഞ്ഞു.

ജസ്‌നയുടെ കണ്ണുകളും നിറഞ്ഞുവന്നു. അവൾ തന്റെ ഒരു കൈ അവന്റെ കയ്യിൽ നിന്നെടുത്ത്, കുനിഞ്ഞിരുന്ന ഷാഹിദിന്റെ ഇടതൂർന്ന മുടിയിഴകളിലൂടെ വാത്സല്യത്തോടെ തലോടി. തുടർന്ന് അവന്റെ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ അവൾ വിരൽത്തുമ്പുകൊണ്ട് തുടച്ചുമാറ്റി.

"കരയാതെ ഇക്കാ... എഴുന്നേൽക്ക്," അവളുടെ ശബ്ദം ദിവസങ്ങൾക്ക് ശേഷം ആദ്യമായി ആർദ്രമായി. അവൾ അവന്റെ തോളിൽ പിടിച്ച് കട്ടിലിലേക്ക് ഇരുത്തി, അവനോട് ചേർന്ന് അരികിലായി ഇരുന്നു.

"ഇക്കാ...

💬 Comments

View all comments