Chapter Title : പാപശൽഭം 15 [Shanushinu] [വിങ്ങുന്ന യാത്രാമൊഴി]
വിടവ് ഒരു സമുദ്രം പോലെ ഷാഹിദിനെ ഭയപ്പെടുത്തി.
യാത്രയ്ക്ക് രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ, അന്ന് രാത്രി പതിനൊന്നു മണിയോടെയാണ് ആ മൗനത്തിന്റെ കനം പൊട്ടിത്തകർന്നത്. താഴെ നിന്ന് ഉമ്മ കൊടുത്തയച്ച അച്ചാറുകുപ്പികൾ ബബിൾ റാപ്പിൽ പൊതിഞ്ഞ് സ്യൂട്ട്കേസിന്റെ നടുവിലായി വെച്ചുകൊണ്ടിരിക്കുകയായിരുന്നു ജസ്‌ന. കട്ടിലിന്റെ അരികിൽ നിശ്ശബ്ദനായി ഇരുന്നിരുന്ന ഷാഹിദ് പെട്ടെന്ന് എഴുന്നേറ്റ് അവളുടെ അരികിലേക്ക് വന്നു. നിലത്ത് മുട്ടുകുത്തിയിരുന്ന് തുണികൾ അടുക്കുകയായിരുന്ന അവളുടെ തൊട്ടുമുന്നിലായി അവനും തറയിലേക്ക് മുട്ടുകുത്തിയിരുന്നു.
ജസ്‌ന ഞെട്ടി തലയുയർത്തി നോക്കുന്നതിന് മുൻപ് തന്നെ, ഷാഹിദ് അവളുടെ മൈലാഞ്ചിയിട്ട ഇരുകൈകളും തന്റെ കൈപ്പത്തികൾക്കുള്ളിലേക്ക് എടുത്തു വെച്ചു. അവന്റെ കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
അവൾ കൈ വലിച്ചെടുക്കാൻ ആഞ്ഞെങ്കിലും, ഷാഹിദിന്റെ മുഖത്തേക്ക് നോക്കിയ നിമിഷം അവളുടെ ചലനം നിന്നുപോയി. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു! ഒരു കൊച്ചുകുട്ടിയെപ്പോലെ ചുണ്ടുകൾ വിറപ്പിച്ചുകൊണ്ട് അവൻ തന്റെ നെറ്റി അവളുടെ കൈപ്പത്തികളിലേക്ക് ചേർത്തുവെച്ചു.
"പൊന്നൂ... എന്നോട് ഇനിയും ഇങ്ങനെ മിണ്ടാതിരിക്കല്ലേ ഡാ..." അവന്റെ ശബ്ദം പൂർണ്ണമായും ഇടറിപ്പോയിരുന്നു. അവളുടെ ഉള്ളംകയ്യിലേക്ക് അവന്റെ കണ്ണുനീർത്തുള്ളികൾ ചൂടോടെ ഇറ്റുവീണു. "മറ്റന്നാൾ രാത്രി ഞാൻ തിരിച്ചു പോവുകയാണ് പൊന്നൂ. ഇനി എപ്പോഴാ നിന്റെ വിസ ശരിയായി നീ അങ്ങോട്ട് വരുന്നതെന്ന് പടച്ചോന് മാത്രമേ അറിയൂ. പക്ഷേ... നീ എന്നോട് ഇങ്ങനെ പിണങ്ങിയിരിക്കുമ്പോൾ, നിന്റെ മനസ്സിൽ എന്നോടുള്ള ഈ ദേഷ്യം വെച്ചുകൊണ്ട് ഞാൻ എങ്ങനെയാ പൊന്നൂ ആ ഫ്ലൈറ്റിൽ കയറുക? അങ്ങ് കാനഡയിൽ ഒറ്റയ്ക്ക് ചെന്നിരുന്നാൽ എനിക്ക് ശ്വാസം മുട്ടി ചത്തുപോകും ഡാ..."
അവൻ തലയുയർത്തി കലങ്ങിയ കണ്ണുകളോടെ അവളുടെ മുഖത്തേക്ക് നോക്കി. അന്നത്തെ ആ
💬 Comments
View all comments