Chapter Title : പാപശൽഭം 15 [Shanushinu] [വിങ്ങുന്ന യാത്രാമൊഴി]
അവൾ മനസ്സിൽ ഓർത്തു. 'ഷാഹി' എന്ന് കൂട്ടുകാരനെപ്പോലെ കൊഞ്ചി വിളിക്കുമ്പോഴാണ് അവന് ഇപ്പോഴും പഴയ കൗമാരക്കാരന്റെ അഹങ്കാരവും കുട്ടിത്തവും തോന്നുന്നത്. ഇനിമുതൽ 'ഇക്ക' എന്ന് തന്നെ വിളിക്കണം. ആ വിളിയിലെ ഗൗരവവും അകലവും കേൾക്കുമ്പോഴെങ്കിലും താനൊരു ഭർത്താവാണെന്നും, ഭാര്യയുടെ മാനം കാക്കേണ്ടവനാണെന്നുമുള്ള ഉത്തരവാദിത്തം അവന്റെ തലയിൽ കയറട്ടെ!
"അത് ശരിയാ ഉമ്മാ... ഞാൻ പഴയ ശീലം വെച്ച് അറിയാതെ വിളിച്ചുപോയതാ. ഇനി അങ്ങനെ തന്നെ വിളിച്ചോളാം," ജസ്‌ന വിനയത്തോടെ തലയാട്ടി ഷാഹിദിനെ ഒന്ന് നോക്കി.
അപ്പോഴേക്കും സഫ ഓടിവന്ന് ജസ്‌നയുടെ കയ്യിൽ തൂങ്ങി. "വാ ഇത്താത്താ... യാത്ര കഴിഞ്ഞ് ക്ഷീണിച്ചതല്ലേ, മുകളിലേക്ക് വാ! എനിക്ക് കുമരകത്തെ വിശേഷങ്ങളൊക്കെ കേൾക്കണം!"
താഴെ പെട്ടികളും പിടിച്ച് നിന്നിരുന്ന ഷാഹിദിന് ശ്വാസം നേരെ വീണത് അപ്പോഴാണ്. അവൾ വീട്ടുകാരുടെ മുന്നിൽ വെച്ച് മുഖം വീർപ്പിച്ച് നിൽക്കുമോ എന്ന് അവൻ വല്ലാതെ ഭയന്നിരുന്നു. എന്നാൽ ഒരു ഭാവഭേദവുമില്ലാതെ നിമിഷനേരം കൊണ്ട് പുഞ്ചിരി എടുത്തണിഞ്ഞ അവളുടെ ആ മിടുക്ക് കണ്ടപ്പോൾ, താൻ കല്യാണം കഴിച്ച പെണ്ണിന്റെ മനസ്സിന്റെ ആഴമെന്താണെന്ന് തനിക്ക് ഇനിയും മനസ്സിലായിട്ടില്ലല്ലോ എന്ന് ഓർത്ത് അവന്റെ ഉള്ളിൽ ഭയം ഇരട്ടിച്ചു.
മുകളിലെ കിടപ്പുമുറിയിൽ എത്തിയ ഉടനെ ജസ്‌ന കറുത്ത പർദ്ദ അഴിച്ചുമാറ്റി ചുരിദാറിന്റെ ഷാൾ തോളിലൂടെയിട്ടു. സഫ കട്ടിലിലേക്ക് ചാടിക്കയറി ചമ്രം പടിഞ്ഞിരുന്നു.
"അല്ല ഇത്താത്താ... സത്യം പറ, എങ്ങനെയുണ്ടായിരുന്നു ആ പൂൾ വില്ലയൊക്കെ? ഇക്കാക്ക പറഞ്ഞല്ലോ അവിടെ പ്രൈവറ്റ് പൂളൊക്കെ ഉണ്ടായിരുന്നുവെന്ന്! ഇത്താത്ത വെള്ളത്തിലൊക്കെ ഇറങ്ങിയോ?" സഫ കണ്ണിറുക്കിക്കൊണ്ട് കുസൃതിയോടെ ചോദിച്ചു.
പൂളിലെ വെള്ളവും ആ കറുത്ത മോണോകിനിയും ഓർമ്മവന്നപ്പോൾ ജസ്‌നയുടെ
💬 Comments
View all comments