0%

Chapter Title : പാപശൽഭം 16 [Shanushinu] [ഉപ്പുകാറ്റിൽ അലിഞ്ഞ അതിരുകൾ]

Author : Shanushinu Read All Parts 16.6K

സ്പന്ദിച്ചു കൊണ്ടിരുന്ന അവളുടെ

പൂമൊട്ട്. ആ സത്യം അവളെ ഭയപ്പെടുത്തേണ്ടതായിരുന്നു; പക്ഷേ ഭയത്തിന് പകരം, നാളെ രാവിലെ പത്തുമണിക്ക് കോഴിക്കോട് കടപ്പുറത്ത് വെച്ച് ആ മനുഷ്യന്റെ കണ്ണുകളിലേക്ക് നോക്കാൻ പോകുന്ന ആ നിമിഷത്തിനായുള്ള ഭ്രാന്തമായ കാത്തിരിപ്പിൽ അവളുടെ ചുണ്ടുകളിൽ വശ്യമായൊരു പുഞ്ചിരി വിരിയുകയാണ് ചെയ്തത്!..

___________

ചൊവ്വാഴ്ച പുലർച്ചെ പള്ളിയിൽ നിന്ന് സുബ്ഹി ബാങ്കിന്റെ ആദ്യത്തെ ശബ്ദം ഉയരുന്നതിനും അരമണിക്കൂർ മുൻപേ തന്നെ ജസ്ന കണ്ണുതുറന്നിരുന്നു. സത്യത്തിൽ കഴിഞ്ഞ രാത്രിയിലെ ആ കൊടുങ്കാറ്റിന് ഇന്നത്തേക്കുള്ള കുറച്ചു ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞ ശേഷം അവൾ എപ്പോഴാണ് ഉറങ്ങിയതെന്നുതന്നെ അവൾക്കറിയില്ലായിരുന്നു.

കിടക്കയിൽ നിന്ന് എഴുന്നേറ്റിരുന്നപ്പോൾ, അടിവയറ്റിൽ നിന്ന് നെഞ്ചിലേക്ക് ഇരച്ചുകയറുന്ന വിചിത്രമായൊരു വിറയൽ അവൾ അറിഞ്ഞു— ജീവിതത്തിൽ ആദ്യമായി ഒരു രഹസ്യയാത്രയ്ക്ക് ഒരുങ്ങുന്ന ഒരു കൗമാരക്കാരിയുടെ പോലെ ഉള്ള ആകാംക്ഷയും, അതോടൊപ്പം താനൊരു വിവാഹിതയായ കുടുംബിനിയാണെന്ന ബോധത്തിന്റെ ഭാരവും കൂടിക്കലർന്നൊരു പരവേശം!

അവൾ പതിയെ എഴുന്നേറ്റ് ലൈറ്റ് ഇട്ടു. എന്നിട്ട് തന്റെ ഇരുകൈപ്പത്തികളും നിവർത്തി മുഖത്തിന് നേരെ പിടിച്ചുനോക്കി.

ഇന്നലെ വൈകുന്നേരം ഉമ്മയും സഫയും ഉമ്മറത്തിരുന്ന് വർത്തമാനം പറയുന്നതിനിടയിൽ, വെറുതെ ഒരു രസത്തിനെന്ന മട്ടിൽ അവൾ സ്വന്തം കൈകളിലിട്ട മൈലാഞ്ചി നല്ല കടുംചുവപ്പായി ചോരപോലെ തെളിഞ്ഞുപിടിച്ചിരിക്കുന്നു!

പണ്ട് കല്യാണത്തിന്റെ തലേന്ന് മൈലാഞ്ചിയിട്ടപ്പോൾ പോലും ഇത്രയും ഭംഗിയിൽ അത് ചുവന്നിരുന്നില്ലെന്ന് അവൾക്ക് തോന്നി.

എന്തിനാണ് താൻ ഇന്നലെ വൈകുന്നേരം പെട്ടെന്നൊരു തോന്നലിൽ കൈകളിൽ മൈലാഞ്ചിയിട്ടത്? എന്തിനാണ് രാത്രി കിടക്കുന്നതിന് മുൻപ് മുഖത്ത് മഞ്ഞളും പാൽപ്പാടയും ചേർത്ത ഫേസ്-പാക്കിട്ട് മുഖം മിനുക്കിയത്?

കോഴിക്കോട്ടെ ഒരു കഫേയിൽ വെച്ച് വിസയുടെ രണ്ട് പേപ്പറുകളിൽ ഒപ്പിട്ടുകൊടുക്കാൻ

💬 Comments

View all comments