0%

Chapter Title : പാപശൽഭം 16 [Shanushinu] [ഉപ്പുകാറ്റിൽ അലിഞ്ഞ അതിരുകൾ]

Author : Shanushinu Read All Parts 18.7K

രൂപം മാത്രമേ കാണാൻ പോകുന്നുള്ളൂ എന്ന് അവൾക്കറിയാം; പക്ഷേ, അയാളുടെ മുന്നിലിരിക്കുമ്പോൾ ഈ കറുത്ത തുണിക്കടിയിൽ താൻ അയാൾക്ക് വേണ്ടി മാത്രമായി ഇങ്ങനെയൊരു രഹസ്യം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന ആ ബോധം അവളുടെയുള്ളിലെ എക്സിബിഷനിസ്റ്റ് മനസ്സിന് നൽകിയ ലഹരി വാക്കുകൾക്കതീതമായിരുന്നു!

റെഡി ആയ ശേഷം വേഗം രാവിലത്തെ നിസ്കാരവും കഴിഞ്ഞു അവള് വേഗം ബാഗ് എടുത്തു താഴോട്ട് ഇറങ്ങി. ശേഷം പ്രാതൽ എല്ലാം കഴിച്ചു കൃത്യം എട്ടുമണിക്ക് തന്നെ ജസ്ന ഫയലുകളടങ്ങിയ ഹാൻഡ്ബാഗുമായി താഴെ ഉമ്മറത്തേക്ക് ഇറങ്ങിച്ചെന്നു.

മുറ്റത്ത് വെളുത്ത ഇന്നോവ കാർ സ്റ്റാർട്ട് ചെയ്ത് ഹമീദ് കാക്ക റെഡിയായി നിൽപ്പുണ്ടായിരുന്നു. ഉമ്മയും വല്യുമ്മയും ഉമ്മറപ്പടിയിൽ തന്നെ നിന്നു. കോളേജിലേക്ക് പോകാൻ റെഡിയായി ഇറങ്ങിവന്ന സഫ മുഖം വീർപ്പിച്ച് ജസ്നയെ നോക്കി:

"എന്തൊരു കഷ്ടമാ ഇത്താത്താ... ആ പ്രൊഫസർക്ക് പരീക്ഷ വെക്കാൻ ഇന്നത്തെ ദിവസം തന്നെയേ കിട്ടിയുള്ളൂ! അല്ലെങ്കിൽ നമുക്ക് അടിച്ചുപൊളിക്കാമായിരുന്നു!"

"സാരമില്ലെടീ... അടുത്ത തവണ നമുക്ക് എന്തായാലും ഒരുമിച്ച് പോകാം," ജസ്ന ചിരിച്ചുകൊണ്ട് സഫയുടെ കവിളിൽ നുള്ളി.

"ഹമീദ് കാക്കേ... മോളെ ആ ഓഫീസിന്റെ മുന്നിൽ തന്നെ ഇറക്കണം ട്ടോ. കാര്യം കഴിഞ്ഞ് ഇറങ്ങുന്നതുവരെ അവിടെത്തന്നെ കാണണം," ഉമ്മ മുറ്റത്തേക്ക് ഇറങ്ങിനിന്ന് വിളിച്ചുപറഞ്ഞു.

"അതൊക്കെ പറയണോ? നമ്മുടെ ഷാഹിദ് മോന്റെ ബീവിയല്ലേ! എന്റെ സ്വന്തം മോളെ കൊണ്ടുപോകുന്ന പോലെ ഞാൻ കൊണ്ട് വന്നോളാം. കയറിക്കോ മോളേ," ഹമീദ് കാക്ക ആദരവോടെ കാറിന്റെ പിൻവാതിൽ തുറന്നുകൊടുത്തു.

ജസ്ന പിൻസീറ്റിലേക്ക് കയറിയിരുന്നു. വണ്ടി പതിയെ ഗേറ്റ് കടന്ന് മഞ്ചേരി-കോഴിക്കോട് റോഡിലേക്ക് കയറി.

കാറിനുള്ളിൽ എസിയുടെ തണുപ്പും ഹമീദ് കാക്ക വെച്ച പഴയ

💬 Comments

View all comments