0%

Chapter Title : പാപശൽഭം 16 [Shanushinu] [ഉപ്പുകാറ്റിൽ അലിഞ്ഞ അതിരുകൾ]

Author : Shanushinu Read All Parts 19.6K

മാപ്പിളപ്പാട്ടിന്റെ നേർത്ത ഈണവും നിറഞ്ഞുനിന്നു. വണ്ടിയിൽ കയറിയ ജസ്ന ബാഗിൻ്റെ സിപ് മെല്ലെ തുറന്നു ഫോണിൽ രോഹിത്തേട്ടൻ്റെ മെസ്സേജ് എന്തെങ്കിലുമുണ്ടോ എന്ന് നോക്കാൻ വേണ്ടി ഫോൺ തുറന്നു.

പ്രതീക്ഷിച്ചു പോലെ തന്നെ മെസ്സേജ് വന്നു കിടക്കുന്നുണ്ട്. പുള്ളിക്കാരൻ മുംബൈ എയർപോർട്ടിൽ നിന്ന് കയറുന്നതിനു മുമ്പ് അയച്ച മെസ്സേജ് ആണ്. ഫ്ലൈറ്റ് on ടൈം ആണ് എന്നും, അടുത്ത് തന്നെ കാണാം എന്നും പറഞ്ഞുള്ള മെസ്സേജ്.

മെസ്സേജ് വായിച്ചതും അവൾക്ക് അവളുടെ കൈകാലുകൾ കുഴയുന്ന പോലെ ഒരു ഫീൽ ആണ് കിട്ടിയത്. ഫോണിൽ അതേ സമയം തന്നെ ഇക്കയുടെ മെസേജും വന്നതായി അവൾ ശ്രദ്ധിച്ചു.

"നീ എവിടെ എത്തി? എല്ലാം റെഡി അല്ലെ, ഇറങ്ങാനായില്ലേ" എന്ന് ചോദിച്ചു കൊണ്ട് ഷാഹിദ് അയച്ച മെസ്സേജ് ആയിരുന്നു. അതിനു മറുപടി ആയി അവൾ കാറിൽ ഇരിക്കുന്ന ഒരു സെൽഫി എടുത്തു കൊണ്ട് അയച്ചു കൊടുത്തു.

"ഇക്ക, ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയെ ഒള്ളു. കാറിൽ ഇരുന്നു ഫോൺ നോക്കിയാൽ ഛർദ്ദിക്കാൻ വരും. ഞാൻ എല്ലാം കഴിഞ്ഞു വന്നിട്ട് പറയാം കേട്ടോ".

വണ്ടി തുറക്കലും കടന്ന് കൊണ്ടോട്ടിയിലേക്ക് നീങ്ങുമ്പോൾ, റിയർവ്യൂ മിററിലൂടെ പിന്നിലിരിക്കുന്ന ജസ്നയെ നോക്കി ഹമീദ് കാക്ക സംസാരം തുടങ്ങി.

"മോളുടെ വീട്ടുകാരൊക്കെ എന്തുപറയുന്നു മോളേ? ഷാഹിദ് മോൻ പോയതിൽ പിന്നെ മോളെ പുറത്തേക്കൊന്നും കണ്ടതേയില്ലല്ലോ," അറുപതു വയസ്സിന്റെ വാത്സല്യത്തോടെ ആ വൃദ്ധൻ പറഞ്ഞു.

"സത്യം പറയാമല്ലോ മോളേ... ഞാനൊക്കെ ഈ തറവാട്ടിൽ ചുറ്റിപറ്റി നിക്കാൻ തുടങ്ങിയിട്ട് കൊല്ലം ഇരുപത് കഴിഞ്ഞു. നമ്മുടെ ഷാഹിദ് മോൻ കാനഡയിൽ പോയപ്പോൾ ഉമ്മയ്ക്ക് വലിയ

💬 Comments

View all comments