Chapter Title : പാപശൽഭം 16 [Shanushinu] [ഉപ്പുകാറ്റിൽ അലിഞ്ഞ അതിരുകൾ]
പേടിയായിരുന്നു, അവൻ അവിടുത്തെ പരിഷ്കാരമൊക്കെ കണ്ട് വല്ല തട്ടമിടാത്ത മോഡേൺ പെണ്ണിനെയും കെട്ടുമോ എന്ന്!
പക്ഷേ പടച്ചോൻ അവന് കൊടുത്തത് തങ്കം പോലത്തെ ഒരു മോളെയാണ്!"
ജസ്ന ഒന്ന് ഞെട്ടി. അവൾ വണ്ടിയിലെ കണ്ണാടിയിലൂടെ ഹമീദ് കാക്കയുടെ മുഖത്തേക്ക് നോക്കി.
"ഇന്നത്തെ കാലത്തെ പെമ്പിള്ളേരുടെ കാര്യം പറയാനുണ്ടോ മോളേ?" ഹമീദ് കാക്ക സ്റ്റിയറിംഗ് തിരിച്ചുകൊണ്ട് നെടുവീർപ്പിട്ടു. "കല്യാണം കഴിഞ്ഞ് പുതിയാപ്ല ഗൾഫിലേക്കോ കാനഡയിലേക്കോ ഫ്ലൈറ്റ് കയറിയാൽ പിന്നെ അടുത്ത ദിവസം മുതൽ പെണ്ണുങ്ങളുടെ മട്ട് മാറും!
പിന്നെ പർദ്ദയും വേണ്ട, തട്ടവും വേണ്ട! ഇറുകിയ കുപ്പായവുമിട്ട്, മുഖത്ത് ചായവും തേച്ച് സ്വന്തം സുഖവും സന്തോഷവും നോക്കി ടൗണിലൂടെയും മാളിലൂടെയും കറങ്ങിനടപ്പാണ് പലരും!
ഭർത്താവ് അവിടെ മഞ്ഞത്തും വെയിലത്തും കിടന്ന് കഷ്ടപ്പെടുന്നത് വല്ലതും അവർ ഓർക്കുന്നുണ്ടോ? അവിടെയാണ് നമ്മുടെ ജസ്ന മോളെപ്പോലെയുള്ള കുട്ടികളെ കണ്ട് പഠിക്കേണ്ടത്!
കൈത്തണ്ട പോലും പുറത്തുകാണാത്ത വിധം പർദ്ദയുമിട്ട്, ഒരു മുടിനാരിഴ കാണിക്കാതെ ഹിജാബും കുത്തി, ഉമ്മയുടെയും വല്യുമ്മയുടെയും വാക്ക് കേട്ട് വീട്ടിലൊതുങ്ങിക്കഴിയുന്ന മോളെ കിട്ടിയത് ആ കുടുംബത്തിന്റെ പുണ്യമാണ്!"
ഹമീദ് കാക്കയുടെ ആ നിഷ്കളങ്കമായ പുകഴ്ത്തൽ കേട്ടപ്പോൾ ജസ്നയുടെ നെഞ്ചിനുള്ളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി!
ഒരു വശത്ത് ആ വൃദ്ധന്റെ വാക്കുകൾ അവളുടെ ഉള്ളിൽ കഠിനമായൊരു കുറ്റബോധത്തിന്റെ സൂചി കുത്തിയിറക്കി.
ഇത്രയും വലിയൊരു വിശ്വാസമാണ് ഈ കുടുംബവും ഈ പാവം മനുഷ്യനും തന്റെ മേൽ വെച്ചിരിക്കുന്നത്! എന്നാൽ സത്യത്തിൽ താൻ ഇപ്പോൾ എവിടേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്?
വണ്ടിയിലെ സീറ്റിന്റെ കുലുക്കത്തിൽ, കറുത്ത പർദ്ദയ്ക്കും സൽവാറിനുമടിയിൽ അവളുടെ മിനുസമുള്ള തുടകൾ ആ സുതാര്യമായ ഇളം മഞ്ഞ
💬 Comments
View all comments