Chapter Title : പാപശൽഭം 16 [Shanushinu] [ഉപ്പുകാറ്റിൽ അലിഞ്ഞ അതിരുകൾ]
ആ സത്യം അറിഞ്ഞിരുന്നെങ്കിൽ അപ്പുറത്തിരുന്ന് ആവേശം കൊള്ളുന്ന ഷാഹിദിന്റെ അവസ്ഥ എന്താകുമായിരുന്നു?!
"കോഴിക്കോട്ടേക്കോ?" ജസ്ന തന്റെ സ്വരത്തിൽ ചെറിയൊരു ഭയവും മടിയും കലർത്തി മികച്ചൊരു അഭിനയം കാഴ്ചവെച്ചു. "അയ്യോ ഇക്കാ... അയാൾ മഞ്ചേരിയിലേക്ക് വരില്ലേ?
ഞാൻ എങ്ങനെയാ ഒറ്റയ്ക്ക് കോഴിക്കോട് വരെ പോയി ആ പേപ്പർ ഒപ്പിട്ടു കൊടുക്കുക? എനിക്ക് കോഴിക്കോട് ടൗണൊന്നും വലിയ പരിചയമില്ലല്ലോ... മാത്രമല്ല, ഉമ്മയോട് പറഞ്ഞാൽ ഉമ്മ എന്നെ ഒറ്റയ്ക്ക് വിടുമോ?"
തന്റെ ഭാര്യയുടെ ആ നാട്ടിൻപുറത്തുകാരിയുടെ ഭയം കേട്ടപ്പോൾ ഷാഹിദിന് ചിരിയാണ് വന്നത്. അവളെ സമ്മതിപ്പിക്കേണ്ടത് തന്റെ മിടുക്കാണെന്ന് അവൻ കരുതി.
"എന്റെ മണ്ടൂസേ... മുംബൈയിൽ നിന്ന് വരുന്ന അത്രയും വലിയൊരു ഓഫീസറെ മഞ്ചേരിയിലെ നമ്മുടെ വീട് തപ്പിപ്പിടിച്ച് വരാൻ പറയാൻ പറ്റുമോ?" ഷാഹിദ് അവളെ ഉപദേശിക്കുന്ന മട്ടിൽ പറഞ്ഞു.
"കോഴിക്കോട് ബീച്ച് റോഡിലുള്ള ഒരു പ്രൈവറ്റ് കഫേയുടെ ലൊക്കേഷൻ രോഹിത് ഏട്ടൻ എനിക്ക് അയച്ചുതരാമെന്ന് പറഞ്ഞിട്ടുണ്ട്. ശാന്തമായിട്ട് ഇരുന്ന് പേപ്പറുകളൊക്കെ വായിച്ചുനോക്കി ഒപ്പിടാൻ പറ്റിയ സ്ഥലമാ അതെന്നാ ഏട്ടൻ പറഞ്ഞത്.
നീ ഒരു കാര്യം ചെയ്യ്... രാവിലെ തന്നെ ഉമ്മയോട് പറ, കോഴിക്കോട് പാസ്പോർട്ട് ആൻഡ് വിസ അറ്റസ്റ്റേഷൻ ഓഫീസിൽ നാളെ രാവിലെ പത്തുമണിക്ക് നിനക്ക് നേരിട്ട് ചെല്ലാൻ അപ്പോയിന്റ്മെന്റ് വന്നിട്ടുണ്ടെന്ന്!
ഒരു മണിക്കൂറത്തെ കാര്യമല്ലേ ഉള്ളൂ പൊന്നൂ... നമ്മുടെ കാനഡയിലെ ജീവിതത്തിന് വേണ്ടിയല്ലേ ഡാ? മടി കാണിക്കാതെ എന്റെ നല്ല കുട്ടിയായിട്ട് നാളെ പോയി അത് ഒപ്പിട്ടു കൊടുക്ക്!"
ജസ്നയുടെ നെഞ്ചിടിപ്പ് കൂടി.
താൻ രോഹിത് ഏട്ടനെ കാണാൻ പോകുന്നതിന് വേണ്ടിയുള്ള കള്ളവും വഴിയും തന്റെ ഭർത്താവ് തന്നെ
💬 Comments
View all comments