0%

Chapter Title : പാപശൽഭം 16 [Shanushinu] [ഉപ്പുകാറ്റിൽ അലിഞ്ഞ അതിരുകൾ]

Author : Shanushinu Read All Parts 28.2K

കണ്ണിന്റെ കോണുകളിൽ വീഴുന്ന ആ ആകർഷകമായ ഞൊറിവുകളും അവൾ കണ്ണിമയ്ക്കാതെ നോക്കിയിരുന്നുപോയി.

"എന്റെ പടച്ചോനെ... നീ ആള് ചില്ലറക്കാരിയല്ലല്ലോ മോളൂ!" രോഹിത് ചിരിയടക്കിക്കൊണ്ട് അവളെ നോക്കി തലയാട്ടി. "മഞ്ചേരിയിലെ ഒരു പാവം നാട്ടിൻപുറത്തുകാരിയാണെന്നാണ് ഞാൻ കരുതിയത്.

ഇതിപ്പോ ഒരു സി.ഐ.ഡി ഓഫീസറെപ്പോലെ പ്ലാൻ ചെയ്തിട്ടാണല്ലോ പെണ്ണ് വന്നിരിക്കുന്നത്! സമ്മതിച്ചിരിക്കുന്നു നിന്നെ!"

അയാളുടെ ആ പുകഴ്ത്തൽ കേട്ടപ്പോൾ ജസ്നയ്ക്ക് വലിയ അഭിമാനം തോന്നി. "പിന്നെ ഞാൻ എന്ത് ചെയ്യാനാ ഏട്ടാ... ഏട്ടൻ മുംബൈയിൽ നിന്ന് എനിക്ക് വേണ്ടി ഇത്രയും ദൂരം വരുമ്പോൾ, എനിക്ക് വരാതിരിക്കാൻ പറ്റുമോ?"

അവൾ അറിയാതെ തന്നെ അവളുടെ ശബ്ദത്തിൽ പ്രണയത്തിന്റെ നേർത്തൊരു ചായം പടർന്നു.

രോഹിത്തിന്റെ കണ്ണുകൾ ഒരു നിമിഷം അവളുടെ ചുണ്ടുകളിലേക്ക് നീണ്ടു, പിന്നെ വീണ്ടും അവളുടെ കണ്ണുകളിലേക്കുതന്നെ തിരിച്ചെത്തി.

"അല്ല മോളൂ... ഇവിടെയിരുന്ന് ഇങ്ങനെ വെറും കോഫി മാത്രം കുടിച്ചാൽ മതിയോ? നിന്റെ ആ സ്പെഷ്യൽ കരിഞ്ഞ ഉന്നക്കായ വല്ലതും ബാഗിലുണ്ടോ എനിക്ക് തരാൻ?" അയാൾ കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു.

"ദേ ഏട്ടാ... വീണ്ടും തുടങ്ങിയോ?!" ജസ്ന കൃത്രിമ ദേഷ്യത്തോടെ മുഖം വീർപ്പിച്ചു. "ഞാൻ അങ്ങോട്ട് കാനഡയിലേക്ക് വരുന്നുണ്ടല്ലോ... അന്ന് ഞാൻ ഉണ്ടാക്കിത്തരുന്ന ഉന്നക്കായ കഴിച്ച് ഏട്ടൻ മാപ്പ് പറഞ്ഞില്ലെങ്കിൽ നോക്കിക്കോ! കാണിച്ചു തരുന്നു ഉണ്ട് ഞാൻ."

"ആം... ആ ദിവസത്തിന് വേണ്ടിത്തന്നെയാണ് ഞാനും കാത്തിരിക്കുന്നത്," രോഹിത്തിന്റെ ശബ്ദം പെട്ടെന്ന് ആർദ്രമായി.

തുടർന്നുള്ള അരമണിക്കൂർ സമയം എങ്ങനെയാണ് ഒഴുകിപ്പോയതെന്ന് ജസ്ന അറിഞ്ഞതേയില്ല. മുംബൈയിലെ തിരക്കുകളെക്കുറിച്ചും, കാനഡയിലെ മഞ്ഞുകാലത്തെക്കുറിച്ചും, അവളുടെ ചെറുപ്പകാലത്തെക്കുറിച്ചുമെല്ലാം അവർ സംസാരിച്ചു. ഷാഹിദിനോടൊപ്പം കുമരകത്തേക്ക് പോയപ്പോൾ ആ കാറിനുള്ളിലോ റിസോർട്ടിലോ വെച്ച്

💬 Comments

View all comments