0%

Chapter Title : പാപശൽഭം 16 [Shanushinu] [ഉപ്പുകാറ്റിൽ അലിഞ്ഞ അതിരുകൾ]

Author : Shanushinu Read All Parts 26.8K

ആ സൗഹൃദഭാവം അവളുടെ സങ്കോചങ്ങളെല്ലാം എടുത്തുമാറ്റിയിരുന്നു.

"പറഞ്ഞില്ലേന്നോ?! ഇന്നലെ രാവിലെ ഞാൻ കോഴിക്കോട്ട് പോകുന്ന കാര്യം പറഞ്ഞപ്പോൾ തന്നെ സഫ ചാടിയെഴുന്നേറ്റു—അവൾക്ക് മിഠായിത്തെരുവിൽ പോയി ഡ്രസ്സ് എടുക്കാനും ബീച്ചിൽ പോയി ഫലൂദ കുടിക്കാനും വരണമെന്ന് പറഞ്ഞ് ഒരുങ്ങി ഇറങ്ങാൻ നിൽക്കെനു!"

ജസ്ന ചിരിയോടെ പറഞ്ഞുതുടങ്ങി. "ഭാഗ്യത്തിന് അവൾക്ക് ഇന്ന് കോളേജിൽ അക്കൗണ്ടൻസിയുടെ പരീക്ഷയുള്ള കാര്യം എനിക്ക് ഓർമ്മയുണ്ടായിരുന്നു. അത് പറഞ്ഞപ്പോഴാ അവളുടെ കാറ്റ് പോയത്!

പക്ഷേ അത് കഴിഞ്ഞപ്പോഴാണ് ഉമ്മ അടുത്ത പണി തന്നത്—ഞാൻ ഒറ്റയ്ക്ക് പോകണ്ട, ഞങ്ങളുടെ ഹമീദ് കാക്കയെ വണ്ടിയുമായി കൂടെ വിടാമെന്ന്!"

രോഹിത് പുരികം ഉയർത്തി രസത്തോടെ കേട്ടിരുന്നു. "എന്നിട്ട്? ആ ഹമീദ് കാക്കയെ എവിടെ കൊണ്ടിട്ടു നീ?"

"കാക്കയെ ഞാൻ നടക്കാവിലെ ഒരു വലിയ ബിൽഡിംഗിന്റെ മുന്നിൽ കൊണ്ടിറക്കി!" ജസ്ന സ്വന്തം മിടുക്കോർത്ത് ചെറിയൊരു അഹങ്കാരത്തോടെ ചിരിച്ചു. "ഞാൻ കാക്കയോട് പറഞ്ഞു—ഇത് വിദേശ എംബസിയുടെ ഓഫീസാണ്, അകത്തേക്ക് കയറുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ലോക്കറിൽ വെപ്പിക്കും, കാര്യം കഴിഞ്ഞ് ഇറങ്ങാൻ മൂന്നാല് മണിക്കൂർ

എടുക്കുമെന്ന്! പാവം ഹമീദ് കാക്ക ഇപ്പോൾ വലിയ ജുമാമസ്ജിദിന്റെ തണലിൽ വണ്ടിയിട്ട് ചായയും കുടിച്ച് വിശ്രമിക്കുകയായിരിക്കും! കാക്ക പോയ തക്കത്തിന് ഞാൻ ബിൽഡിംഗിന്റെ സൈഡ് ഗേറ്റിലൂടെ ഇറങ്ങി ഓട്ടോ പിടിച്ച് ഇങ്ങോട്ട് പോന്നു!"

അതുകേട്ടതും രോഹിത് കുമാർ തല പിന്നിലേക്ക് ചായ്ച്ച് മനസ്സുതുറന്ന് ഉറക്കെ ചിരിച്ചുപോയി!

അയാളുടെ ആ ആഴമുള്ള, ഗാംഭീര്യമുള്ള പുരുഷച്ചിരി കടൽക്കാറ്റിനൊപ്പം ആ ഡെക്കിലാകെ മുഴങ്ങിനിന്നു. ആ ചിരി കണ്ട് ജസ്നയുടെ അടിവയറ്റിൽ വീണ്ടും ചിത്രശലഭങ്ങൾ ചിറകടിച്ചു.

അയാളുടെ കഴുത്തിലെ മുഴയും, ചിരിക്കുമ്പോൾ

💬 Comments

View all comments