0%

Chapter Title : പാപശൽഭം 16 [Shanushinu] [ഉപ്പുകാറ്റിൽ അലിഞ്ഞ അതിരുകൾ]

Author : Shanushinu Read All Parts 26.8K

പത്തിരട്ടി ആളിക്കത്തിക്കുകയാണ് ചെയ്തത്!

ഷാഹിദ് എപ്പോഴും തന്റെ തുണിയഴിക്കാനും ശരീരത്തിൽ കയറിപ്പിടിക്കാനും കാണിച്ചിരുന്ന ആ ആർത്തിയേക്കാൾ എത്രയോ മടങ്ങ് ലഹരിയാണ്, തന്നെ ഒന്നു തൊടാതെ തന്നെ തന്റെ ആത്മാവിനെ തൊടുന്ന ഈ മനുഷ്യന്റെ നോട്ടത്തിനുള്ളതെന്ന് അവൾ തിരിച്ചറിഞ്ഞു.

പർദ്ദയ്ക്കുള്ളിൽ താൻ അയാൾക്ക് വേണ്ടി അണിഞ്ഞിരിക്കുന്ന ആ സ്വർണ്ണ ലേസ് അടിവസ്ത്രങ്ങൾ അവളുടെ ചർമ്മത്തിൽ ചുട്ടുപൊള്ളുന്നതുപോലെ തോന്നി. അയാളുടെ ആ ഇരുണ്ട, ബലിഷ്ഠമായ കൈകൾ തന്റെ കവിളിലൊന്ന് തൊട്ടിരുന്നെങ്കിൽ എന്ന് അവളുടെ മനസ്സ് ഭ്രാന്തമായി കൊതിച്ചുപോയി!

"എന്താ എന്റെ മഞ്ചേരിക്കാരി ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരിക്കുന്നത്?" രോഹിത് ചെറിയൊരു ചിരിയോടെ ചോദിച്ചു. "ഫോണിലൂടെ എന്നെ വിരട്ടുകയും വഴക്ക് പറയുകയുമൊക്കെ ചെയ്തിരുന്ന ആ പഴയ ആളെ കാണാനേയില്ലല്ലോ ഇപ്പോൾ! നേരിട്ട് കണ്ടപ്പോൾ പേടിയായോ?"

ആ കളിയാക്കൽ കേട്ടതും ജസ്നയുടെ ഉള്ളിലെ മരവിപ്പ് പതിയെ അലിഞ്ഞു. അവൾ തലയുയർത്തി അയാളുടെ മുഖത്തേക്ക് നോക്കി മനോഹരമായി പുഞ്ചിരിച്ചു.

"പേടിയൊന്നുമല്ല ഏട്ടാ... ഇത്രയും നാൾ ഫോണിലൂടെ മാത്രം കേട്ട ആളെ പെട്ടെന്ന് ഇങ്ങനെ മുന്നിൽ കണ്ടപ്പോൾ എന്തോ പോലെ..." അവൾ സത്യസന്ധമായി തന്നെ പറഞ്ഞു.

അപ്പോഴേക്കും ഒരു വെയ്റ്റർ കടന്നുവന്ന് അവരുടെ മേശപ്പുറത്ത് ആവി പറക്കുന്ന കപ്പച്ചീനോ കോഫിയും ചോക്ലേറ്റ് ക്രോസന്റുകളും വെച്ചിട്ട് നിശ്ശബ്ദനായി മടങ്ങിപ്പോയി.

"ആദ്യം ആ കോഫി കുടിക്ക് മോളൂ... എന്നിട്ട് പറ, എങ്ങനെയാ ആ തറവാട്ടിൽ നിന്ന് എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഇങ്ങോട്ട് ചാടിപ്പോന്നതെന്ന്!" രോഹിത് തന്റെ കപ്പ് കയ്യിലെടുത്തുകൊണ്ട് കൗതുകത്തോടെ ചോദിച്ചു. "ഉമ്മയും സഫയുമൊന്നും കൂടെ വരാമെന്ന് പറഞ്ഞില്ലേ?"

കോഫി കപ്പ് ചുണ്ടോട് ചേർത്ത ജസ്നയുടെ കണ്ണുകളിൽ കുസൃതി തിളങ്ങി. അയാളുടെ

💬 Comments

View all comments