Chapter Title : പാപശൽഭം 16 [Shanushinu] [ഉപ്പുകാറ്റിൽ അലിഞ്ഞ അതിരുകൾ]
പറഞ്ഞു. "എനിക്ക് ഇപ്പോൾത്തന്നെ ഇറങ്ങണം ഏട്ടാ... ഒന്നരയ്ക്ക് ഉച്ചക്കാതെ നിസ്കാരം കഴിയുമ്പോഴേക്കും ഞാൻ ആ ബിൽഡിംഗിന്റെ മുന്നിൽ തിരിച്ചെത്തിയില്ലെങ്കിൽ ഹമീദ് കാക്കയ്ക്ക് സംശയം തോന്നും."
രോഹിത് കസേരയിൽ നിന്ന് എഴുന്നേറ്റു. അവളുടെ കണ്ണുകളിലെ ആ വേർപാടിന്റെ സങ്കടം അയാൾ വ്യക്തമായി കണ്ടു.
"അറിയാം മോളൂ... ഞാൻ താഴെ മോൾക്ക് തിരികെപ്പോകാൻ ടാക്സി റെഡിയാക്കി നിർത്തിയിട്ടുണ്ട്," രോഹിത് വളരെ മൃദുവായി പറഞ്ഞു.
രോഹിത് പറയുന്നതും മൂളി കേട്ടു കൊണ്ട് ജസ്ന കസേരയ്ക്കരികിലേക്ക് വന്ന് ഹാൻഡ്ബാഗ് തോളിലിട്ടുകൊണ്ട് സങ്കടത്തോടെ പറഞ്ഞു. "എന്നാൽ ഞാൻ ഇറങ്ങട്ടെ ഏട്ടാ...."
എന്നാൽ പോകാൻ തിരിയുന്നതിന് മുൻപ്, ജസ്നയുടെ മുഖത്ത് വല്ലാത്തൊരു സങ്കോചം നിഴലിച്ചു. അവൾ തോളിലിട്ട ഹാൻഡ്ബാഗ് ഒന്നുകൂടി താഴെ വെച്ച് അതിന്റെ സിപ്പ് പതിയെ തുറന്നു.
"ഏട്ടൻ മുംബൈയിൽ നിന്ന് എനിക്ക് വേണ്ടി ഇത്രയും ദൂരം വരുമ്പോൾ... തിരിച്ച് ഒരു സമ്മാനം തരാൻ എനിക്ക് പുറത്തുപോയി വിലകൂടിയതൊന്നും വാങ്ങാൻ കഴിയില്ലെന്ന് ഏട്ടനറിയാമല്ലോ..."
അവൾ മുഖം കുനിച്ച് വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
"പക്ഷേ... ഏട്ടൻ തിരിച്ചുപോകുമ്പോൾ എന്റെ വകയായിട്ട് എന്തെങ്കിലും ഒന്ന് കയ്യിലുണ്ടാവണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു."
രോഹിത് കൗതുകത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. ജസ്ന തന്റെ ബാഗിനുള്ളിൽ നിന്ന് വളരെ ചെറിയ, മനോഹരമായ കൊത്തുപണികളുള്ള പഴയൊരു തടിപ്പെട്ടിയെടുത്ത് മേശപ്പുറത്തേക്ക് വെച്ചു.
വിറയ്ക്കുന്ന വിരലുകളോടെ അവൾ ആ പെട്ടി തുറന്നു.
അതിനുള്ളിൽ, ചുവന്ന പട്ടുതുണിയിൽ പൊതിഞ്ഞുവെച്ചിരുന്ന അതിമനോഹരമായ ഒരു ചെറിയ സ്ഫടികക്കുപ്പി ഇരിപ്പുണ്ടായിരുന്നു!
"വർഷങ്ങൾക്ക് മുൻപ് ഉപ്പ ഗൾഫിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന, വളരെ അപൂർവ്വമായ ഒറിജിനൽ അറബിക് ഊദ് ആണിത്. ഉപ്പ
💬 Comments
View all comments