Chapter Title : പാപശൽഭം 16 [Shanushinu] [ഉപ്പുകാറ്റിൽ അലിഞ്ഞ അതിരുകൾ]
എനിക്ക് മാത്രമായിട്ട് തന്നതാണ്," അവൾ ആ ചെറിയ സ്ഫടികക്കുപ്പി വിരലിലെടുത്തുകൊണ്ട് പറഞ്ഞു.
"കാനഡയിലെ ആ വലിയ ഗ്ലാസ്സ് മുറിയിലിരുന്ന് ഏകാന്തത തോന്നുമ്പോ... ഏട്ടൻ ഇതൊന്ന് പുരട്ടണം. അപ്പോൾ മഞ്ചേരിയിലെ കാറ്റും എന്റെ ഓർമ്മയും ഏട്ടന്റെ കൂടെയുണ്ടാകും."
അത്രയും വലിയൊരു കോടീശ്വരന്റെ മുന്നിൽ തന്റെ ഈ ചെറിയ കുപ്പിക്ക് എന്ത് വിലയാണുള്ളതെന്ന നാണക്കേടോടെ അവൾ തലതാഴ്ത്തി. എന്നാൽ രോഹിത് കുമാറിന്റെ ആഴമുള്ള കണ്ണുകളിൽ അപ്പോൾ ഒരു വലിയ വികാരം തിരയടിക്കുന്നുണ്ടായിരുന്നു!
അയാൾക്ക് ലോകത്തിലെ ഏത് വിലകൂടിയ പെർഫ്യൂമും വാങ്ങാം; പക്ഷേ ഒരു പെണ്ണ് അവൾക്ക് ഏറ്റവും പ്രിയപ്പെട്ട, അവളുടെ ഓർമ്മകളുറങ്ങുന്ന ഒരു സുഗന്ധം തനിക്ക് മാത്രമായി കരുതിവെച്ച് കൊണ്ടു വന്നിരിക്കുന്നു!
രോഹിത് ഒരക്ഷരം മിണ്ടാതെ കൈനീട്ടി ആ കുപ്പി വാങ്ങാൻ ആഞ്ഞു.
എന്നാൽ ജസ്ന ആ കുപ്പി അയാൾക്ക് കൊടുത്തില്ല. പകരം, അടക്കിവെച്ചിരുന്ന സകല ധൈര്യവും സംഭരിച്ചുകൊണ്ട് അവൾ ആ സ്ഫടികക്കുപ്പിയുടെ അടപ്പ് പതിയെ തുറന്നു.
"കൈ... കൈ ഇങ്ങോട്ട് തന്നേ ഏട്ടാ..." അവൾ ശ്വാസമടക്കിപ്പിടിച്ച് മന്ത്രിച്ചു.
രോഹിത് കുമാറിന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു! അവളുടെ ആജ്ഞ അനുസരിക്കുന്ന ഒരു ദാസനെപ്പോലെ അയാൾ തന്റെ വലതുകൈ അവൾക്ക് നേരെ നീട്ടിക്കൊടുത്തു.
ജസ്ന തന്റെ വിറയ്ക്കുന്ന ഇടതുകൈകൊണ്ട് അയാളുടെ ആ കരുത്തുറ്റ, ഇരുണ്ട കൈത്തണ്ടയിൽ പതിയെ പിടിച്ചു. അവളുടെ മൈലാഞ്ചിയണിഞ്ഞ വലതുകൈ ആ കുപ്പിയിലെ ഊദ് അയാളുടെ മണിബന്ധത്തിലെ പച്ചഞരമ്പുകൾക്ക് മുകളിലായി പൾസ് പോയിൻ്റിൽ ഒരിറ്റ് ഇറ്റിച്ചു.
തുടർന്ന്, കുപ്പി താഴെ വെച്ച്—അവൾ തന്റെ വെണ്ണക്കല്ലുപോലുള്ള തള്ളവിരൽ കൊണ്ട് അയാളുടെ കയ്യിലെ ആ ഊദ് പതിയെ ഒന്ന് വട്ടത്തിൽ
💬 Comments
View all comments