0%

Chapter Title : പാപശൽഭം 18 [Shanushinu] [അവിഹിത തീരത്ത് ജസ്ന]

Author : Shanushinu Read All Parts 114.2K

അവൾ. പത്തുമിനിറ്റ് കൂടുമ്പോൾ വാതിലിൽ മുട്ടാതെ ഓടിക്കയറിവരുന്ന സഫയും, താഴെ നിന്ന് വിളിക്കുന്ന ഉമ്മയും കാരണം പകൽ സമയങ്ങളിൽ ഫോണിൽ ഒന്ന് സമാധാനമായി സംസാരിക്കാൻ പോലും അവൾക്ക് ഭയമായിരുന്നു.

എന്നാൽ സ്വന്തം വീട്ടിൽ അവസ്ഥ തികച്ചും വ്യത്യസ്തമാണ്!

അവിടെയുള്ളത് ഉപ്പയും ഉമ്മയും വല്ലിമയും മാത്രം.തത്തമാർ ഓക്കെ അവരവരെ കെട്ടിച്ചു വിട്ട വീട്ടിൽ ആണ്. ഉപ്പ ഉമ്മർ ഹാജി രാവിലെ എട്ടുമണിക്ക് കടയിൽ പോയാൽ രാത്രി എട്ടരയ്ക്കേ തിരിച്ചെത്തൂ. അത്താഴവും ഇഷാ നിസ്കാരവും കഴിഞ്ഞാൽ കൃത്യം ഒൻപതരയ്ക്ക് ഉപ്പ താഴത്തെ മുറിയിൽ കയറി കിടന്നുറങ്ങും. ഉമ്മയ്ക്കാകട്ടെ കാൽമുട്ടിന് തേയ്മാനമുള്ളതുകൊണ്ട് മുകളിലത്തെ നിലയിലെ കോണിപ്പടികൾ കയറാൻ ഡോക്ടർ കർശനമായി വിലക്കിയിട്ടുള്ളതാണ്! വല്ലിമ്മ പിന്നെ മുകളിലോട്ട് കയറാരെ ഇല്ല.

മുകളിലത്തെ നിലയിലെ നീണ്ട ഇടനാഴിയുടെ ഏറ്റവും അറ്റത്തുള്ള, തൊടിയിലെ മാവിൻചുവട്ടിലേക്ക് തുറക്കുന്ന ജനലുകളുള്ള ആ വലിയ കിടപ്പുമുറിയിൽ—ഇനി അടുത്ത മൂന്നാഴ്ചക്കാലം ജസ്‌ന പൂർണ്ണമായും സ്വതന്ത്രയാണ്! രാത്രി ഒൻപതര കഴിഞ്ഞാൽ ആ മുകളിലത്തെ നിലയിലേക്ക് കയറിവരാൻ ഈ ഭൂമിയിൽ ആരുമില്ല!

അന്ന് രാത്രി ഉമ്മ ഉണ്ടാക്കിയ നല്ല ചൂട് നെയ്ച്ചോറും പോത്തുറോസ്റ്റും കഴിച്ച്, ഉപ്പയോടും ഉമ്മയോടും വിശേഷങ്ങളെല്ലാം പറഞ്ഞ് ഒൻപതരയായപ്പോഴേക്കും ജസ്‌ന മുകളിലത്തെ തന്റെ പഴയ മുറിയിലേക്ക് കയറി.

വാതിൽ അകത്തുനിന്ന് കുറ്റിയിട്ട്, ചാവി തിരിച്ച് പൂട്ടിയ നിമിഷം—ജസ്‌നയുടെ കണ്ണുകളിൽ വന്യമായൊരു തിളക്കം മിന്നി!

ഇനി സഫ പെട്ടെന്ന് കയറിവരുമെന്ന പേടിയില്ല! ശബ്ദം പുറത്തുപോകുമോ എന്ന് ഭയന്ന് പുതപ്പിനുള്ളിൽ ഒളിച്ചിരിക്കേണ്ട കാര്യമില്ല! അങ്ങ് കാനഡയിൽ ഇപ്പോൾ സമയം രാവിലെ പതിനൊന്നരയാണ്—രോഹിത് ഏട്ടൻ തന്റെ സ്വകാര്യ ക്യാബിനിലോ പെന്റ്ഹൗസിലോ ഉണ്ടാകുന്ന സമയം!

അവളുടെ നെഞ്ചിടിപ്പ്

💬 Comments

View all comments