0%

Chapter Title : പാപശൽഭം 19 [Shanushinu] [ജസ്നയെ ബാംഗ്ലൂർ മാടി വിളിക്കുമ്പോൾ]

Author : Shanushinu Read All Parts 20.9K

രോഹിത് അവന്റെ കണ്ണുകളിലേക്ക് നോക്കി തറപ്പിച്ചു പറഞ്ഞു.

"യു.എസിൽ നിന്നുള്ള നൂറുകണക്കിന് കാർഗോ ട്രക്കുകളുടെ ക്ലിയറൻസും ബില്ലിംഗും ദിവസവും വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് നീ തന്നെ വെരിഫൈ ചെയ്ത് ഒപ്പിടണം. ഒരു ചെറിയ പിഴവുപോലും വരാൻ പാടില്ല. എന്റെ പേര് നീ ചീത്തയാക്കില്ലെന്ന് എനിക്കറിയാം!"

ആ നിമിഷം ഷാഹിദിന്റെ നെഞ്ച് അഭിമാനം കൊണ്ട് പൊട്ടുന്നതുപോലെ തോന്നി!

ഒരു മാസം മുൻപ് വെയർഹൗസിൽ കിടന്നിരുന്ന തന്നെയാണ് ഈ മനുഷ്യൻ ഇന്ന് അമേരിക്കൻ ഭൂഖണ്ഡത്തിലെ മുഴുവൻ ചരക്കുനീക്കത്തിന്റെയും താൽക്കാലിക തലവനാക്കി മാറ്റിയിരിക്കുന്നത്! രോഹിത്ഏട്ടനെ ഒന്നു കെട്ടി പിടിച്ചു ഉമ്മ വെക്കാൻ പോലും അവന് തോന്നി പോയി.

"ഇല്ല രോഹിത് ഏട്ടാ! എന്റെ ജീവൻ പോയാലും ഏട്ടൻ എന്നിലർപ്പിച്ച ഈ വിശ്വാസം ഞാൻ കാക്കും!" ഷാഹിദ് ആ ഡിജിറ്റൽ ടോക്കൺ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് പ്രതിജ്ഞയെടുക്കുന്നതുപോലെ പറഞ്ഞു. "ഏട്ടൻ സമാധാനമായിട്ട് പോയി അടിച്ചു പൊളിച്ചു വാ. ഈ അഞ്ചു ദിവസവും ഞാൻ രാവിലെ ഏഴുമണി മുതൽ രാത്രി പത്തുമണി വരെ ഓഫീസിൽ തന്നെ ഇരുന്ന് ഓരോ ഫയലും സ്വന്തം കണ്ണുകൊണ്ട് നോക്കി ക്ലിയർ ചെയ്തോളാം!"

"അതുമതി എനിക്ക്. ടേക്ക് കെയർ ഡാ," രോഹിത് പുഞ്ചിരിയോടെ അവന്റെ തോളിൽ തട്ടിയിട്ട് തന്റെ ഓവർകോട്ട് എടുത്തിട്ട് ക്യാബിനിൽ നിന്ന് പുറത്തേക്കിറങ്ങി.

ലിഫ്റ്റിൽ കയറി താഴത്തെ വി.ഐ.പി പാർക്കിംഗിലേക്ക് ഇറങ്ങുമ്പോൾ രോഹിത് കുമാറിന്റെ ചുണ്ടുകളിൽ വിജയത്തിന്റെ ഒരു കള്ളച്ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു.

ഒരൊറ്റ കല്ലുകൊണ്ട് രണ്ട് പക്ഷികളെയാണ് അയാൾ വീഴ്ത്തിയത്! ഒന്ന്, താൻ സ്വിറ്റ്സർലൻഡിലും ലണ്ടനിലുമാണെന്ന് ഷാഹിദ് പൂർണ്ണമായി വിശ്വസിച്ചു. രണ്ട്, താൻ കൊടുത്ത ആ പുതിയ അധികാരത്തിന്റെ

💬 Comments

View all comments