Chapter Title : പാപശൽഭം 18 [Shanushinu] [അവിഹിത തീരത്ത് ജസ്ന]
കോഴിക്കോട് ബീച്ച് റോഡിൽ നിന്ന് നടക്കാവിലേക്ക് പായുന്ന ടാക്സി കാറിന്റെ പിൻസീറ്റിലിരിക്കുമ്പോൾ, ജസ്‌നയുടെ കണ്ണുകൾ തന്റെ വലതുകയ്യിലെ മോതിരവിരലിൽ കിടന്ന് തിളങ്ങുന്ന ആ റോസ്-ഗോൾഡ് വജ്രമോതിരത്തിൽ തന്നെ തറഞ്ഞുനിൽക്കുകയായിരുന്നു. കാറിന്റെ ജനലിലൂടെ അരിച്ചെത്തുന്ന ഉച്ചവെയിലിന്റെ നേർത്ത കിരണങ്ങൾ ആ ഒറ്റക്കൽ വജ്രത്തിൽ തട്ടി മഴവില്ലുപോലെ ചിതറുന്നുണ്ട്.
അവളുടെ ഇടതുകൈയിലെ വിരലുകൾ ആ മോതിരത്തിന് മുകളിലൂടെ പതിയെ തടവി. അല്പം മുൻപ് ആ കടൽത്തീരത്തെ ബംഗ്ലാവിന്റെ മുകളിലത്തെ ഡെക്കിൽ വെച്ച്, ഇരുണ്ട ആ വലിയ കൈപ്പത്തിക്കുള്ളിൽ തന്റെ കൈ ഒതുക്കിവെച്ച് രോഹിത് കുമാർ ഇത് അണിയിച്ചുതന്ന ആ നിമിഷത്തിന്റെ ചൂട് അപ്പോഴും ആ ലോഹത്തിൽ ബാക്കിയുള്ളതുപോലെ അവൾക്ക് തോന്നി.
വണ്ടി നടക്കാവിലെ ക്രോസ് റോഡിന് സമീപമെത്താറായപ്പോൾ ജസ്‌നയുടെ ഉള്ളിലേക്ക് യാഥാർത്ഥ്യബോധം തിരികെയെത്തി. ഇനി അഞ്ചു മിനിറ്റിനുള്ളിൽ താൻ ഹമീദ് കാക്കയുടെ മുന്നിലേക്ക് ചെല്ലണം; ഉച്ചകഴിഞ്ഞ് മഞ്ചേരിയിലെ തറവാട്ടുമുറ്റത്തേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ അവിടെ ഉമ്മയും വല്യുമ്മയും സഫയുമുണ്ടാകും.
ഈ മോതിരം ഇപ്പോൾ വിരലിൽ നിന്നൂരി ഹാൻഡ്ബാഗിനുള്ളിലെ പേഴ്സിലേക്ക് ഒളിപ്പിച്ചുവെച്ചാലോ എന്ന് അവൾ ഒരു നിമിഷം ചിന്തിച്ചു. മോതിരത്തിൽ പിടിച്ച് ഊരാനായി അവൾ ഒന്ന് വലിച്ചതുമാണ്. എന്നാൽ പകുതിവഴിയിൽ വെച്ച് അവളുടെ വിരലുകൾ നിശ്ചലമായി.
'വേണ്ട... ഞാൻ എന്തിനാ ഇത് ഊരിവെക്കുന്നത്?' അവളുടെ മനസ്സ് പെട്ടെന്ന് വാശിപിടിച്ചു. 'ഏട്ടൻ അത്രയും സ്നേഹത്തോടെ എന്റെ വിരലിലേക്ക് ഇട്ടുതന്നതല്ലേ ഇത്? ഇത് എന്റെ വിരലിൽ കിടക്കണമെന്ന് അയാൾ ആഗ്രഹിച്ചതല്ലേ?' ഇത് എൻ്റെ വിരലിൽ തന്നെ അല്ലെ കിടക്കേണ്ടത്
താനൊരു പുതുപ്പെണ്ണാണ്. കല്യാണം കഴിഞ്ഞ് കഷ്ടിച്ച് മൂന്നാഴ്ചയേ ആയിട്ടുള്ളൂ. ഇപ്പോഴും തന്റെ ഇരുകൈകളിലുമായി ഉമ്മയും വീട്ടുകാരും അണിയിച്ച
💬 Comments
View all comments