Chapter Title : പാപശൽഭം 19 [Shanushinu] [ജസ്നയെ ബാംഗ്ലൂർ മാടി വിളിക്കുമ്പോൾ]
തുടകളിലെയും സ്വകാര്യഭാഗങ്ങളിലെയും ഒരു തരി രോമം പോലും അവശേഷിക്കാത്ത വിധം വാക്സ് ചെയ്തും ഷേവ് ചെയ്തും വെണ്ണക്കല്ലുപോലെ മിനുസപ്പെടുത്തി.
കുളി കഴിഞ്ഞ് ഇറങ്ങിയ ശേഷം, തന്റെ അരക്കെട്ടോളം നീണ്ടുകിടക്കുന്ന കറുത്ത മുടിയിഴകളിലേക്ക് ഉമ്മ ഉണ്ടാക്കിവെച്ചിരുന്ന കാച്ചെണ്ണ പുരട്ടി, പിച്ചളത്തട്ടത്തിൽ പുകച്ച ഒറിജിനൽ അറബിക് കുന്തിരിക്കത്തിന്റെയും ഊദിന്റെയും പുക മുടിയിഴകളിലേക്ക് മണിക്കൂറുകളോളം ആവാഹിച്ചെടുത്തു! നാളെ രോഹിത് ഏട്ടൻ തന്റെ മുടിയിഴകളിലേക്ക് മുഖം പൂഴ്ത്തുമ്പോൾ, അയാളെ മത്തുപിടിപ്പിക്കുന്ന സുഗന്ധം അതിലുണ്ടാകണമെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു.
വൈകുന്നേരം നാലുമണിയായപ്പോഴാണ്, താഴെ നിന്ന് പടികൾ കയറി അവളുടെ ഉമ്മ മുകളിലത്തെ മുറിയിലേക്ക് വന്നത്.
മുട്ടുവേദന കാരണം സാധാരണ മുകളിലേക്ക് കയറാറില്ലാത്ത ഉമ്മ, മകൾ നാളെ ആദ്യമായി ഒറ്റയ്ക്ക് ദൂരയാത്ര പോകുന്നതുകൊണ്ട് അവളുടെ പെട്ടി സ്വന്തം കൈകൊണ്ട് ഒരുക്കിക്കൊടുക്കാൻ വേണ്ടി കൈവരിയിൽ പിടിച്ച് പതിയെ കയറിവന്നതായിരുന്നു.
ജസ്‌ന തന്റെ കുമരകത്തെ മോഡേൺ വസ്ത്രങ്ങളടങ്ങിയ കറുത്ത പെട്ടി നേരത്തെ തന്നെ അലമാരയുടെ മുകളിലത്തെ തട്ടിലേക്ക് മാറ്റി ഒളിപ്പിച്ചിരുന്നു. ബാംഗ്ലൂരിലേക്ക് പോകുമ്പോൾ താൻ ഒരു മോഡേൺ വസ്ത്രവും കൊണ്ടുപോകേണ്ടതില്ലെന്നും, അവിടെ ചെല്ലുമ്പോൾ താൻ എന്ത് ധരിക്കണമെന്നത് അവിടെ കാത്തിരിക്കുന്ന ആൾ തന്നെ ആവും തീരുമാനിക്കുക എന്ന് അവളുടെ മനസ്സിന് അറിയാമായിരുന്നു!
ഉമ്മ കട്ടിലിലേക്ക് ഇരുന്ന്, അലക്കിത്തേച്ചുവെച്ചിരുന്ന ജസ്‌നയുടെ വസ്ത്രങ്ങൾ ഓരോന്നായി എടുത്ത് സ്യൂട്ട്കേസിലേക്ക് അടുക്കിവെക്കാൻ തുടങ്ങി. അയഞ്ഞ അഞ്ചു കോട്ടൺ ഫുൾ-സ്ലീവ് ചുരിദാറുകൾ, വലിയ കട്ടി ഷാളുകൾ, ഒരു ജോഡി തൂവെള്ള നിസ്കാരക്കുപ്പായം, പിന്നെ കറുത്ത രണ്ട് അബായകൾ (പർദ്ദ)!
"മോളേ... ബാംഗ്ലൂർ വലിയ പട്ടണമാണ് ട്ടോ," പർദ്ദ മടക്കി വെച്ചുകൊണ്ട് ഉമ്മ വാത്സല്യത്തോടെ ജസ്‌നയുടെ തലയിൽ തലോടി.
💬 Comments
View all comments