0%

Chapter Title : പാപശൽഭം 19 [Shanushinu] [ജസ്നയെ ബാംഗ്ലൂർ മാടി വിളിക്കുമ്പോൾ]

Author : Shanushinu Read All Parts 32.3K

സന്തോഷമായെന്നോ ഇത് കേട്ടിട്ട്! അപ്പൊ ഇനി അടുത്ത അഞ്ചു ദിവസം എന്റെ കുട്ടിക്ക് ശ്വാസം വിടാൻ പോലും നേരമുണ്ടാവില്ലല്ലോ അല്ലേ?"

"അതേന്നെ പൊന്നൂ... രാവിലെ ഏഴുമണിക്ക് കയറിയതാ ഞാൻ. രോഹിത് ഏട്ടൻ യൂറോപ്പിൽ നിന്ന് തിരിച്ചുവരുമ്പോൾ ഒരു കുറ്റവും പറയിപ്പിക്കരുത് എന്ന് എനിക്ക് വാശിയുണ്ട്," ഷാഹിദ് അഭിമാനത്തോടെ പറഞ്ഞു. "അതുകൊണ്ട് നീ ബാംഗ്ലൂരിൽ ഉള്ള ഈ അഞ്ചു ദിവസവും എനിക്ക് എപ്പോഴും നിന്നെ വിളിക്കാൻ പറ്റിയെന്ന് വരില്ല ട്ടോ. നീ ആ അവിടെ ശ്രദ്ധിച്ചു നിന്നോണം."

"അതൊന്നും സാരമില്ല ഇക്കാ... ഇക്ക അവിടെ രോഹിത് ഏട്ടൻ ഏൽപ്പിച്ച ജോലിയൊക്കെ നന്നായിട്ട് ചെയ്തോ ട്ടോ, ഞാനും ഇവിടെ രോഹിതേട്ടൻ പറയുന്ന പോലെ എല്ലാം ചെയ്തു മൊത്തം പ്രോസസ് എല്ലാം കംപ്ലീറ്റ് ആകട്ടെ. ഇടയ്ക്ക് സമയം കിട്ടുമ്പോൾ എനിക്ക് മെസ്സേജ് അയച്ചാൽ മതി, ഞാനും മെഡിക്കലിന്റെ ഗ്യാപ്പിൽ പറ്റുമ്പോൾ മെസ്സേജ് ഇടാം," ജസ്‌ന വളരെ അനുസരണയുള്ള ഭാര്യയായി പറഞ്ഞു. എന്നിട്ട് ശബ്ദം ഒന്ന് താഴ്ത്തി ചെറിയൊരു ഭയം നടിച്ചു: "എന്നാലും ഇക്കാ... നാളെ രാവിലെ എട്ടുമണിക്കാണ് ഫ്ലൈറ്റ്. എനിക്ക് ഇപ്പോഴും ഉള്ളിൽ നല്ല പേടിയുണ്ട്... ഒറ്റയ്ക്ക് വിമാനത്തിൽ കയറുമ്പോൾ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ലല്ലോ..."

തന്റെ ഭാര്യയുടെ ആ നിസ്സഹായത ഷാഹിദിന്റെ പുരുഷത്വത്തെ വല്ലാതെ സുഖിപ്പിച്ചു. അവൻ ഉടൻതന്നെ വലിയൊരു അറിവുള്ളവനെപ്പോലെ ബോർഡിംഗ് പാസ്സ് എടുക്കുന്നതും, സീറ്റ് ബെൽറ്റ് ഇടുന്നതുമെല്ലാം അവൾക്ക് വിവരിച്ചുകൊടുത്തു.

സംസാരത്തിനിടയിൽ അവളുടെ തലയിലൂടെ മൂടിയിട്ടിരിക്കുന്ന ഷാളിലേക്ക് നോക്കി ഷാഹിദ് ശബ്ദം താഴ്ത്തി പറഞ്ഞു: "അല്ല പൊന്നൂ... നാളെ നീ ഫ്ലൈറ്റിൽ കയറുമ്പോഴും ബാംഗ്ലൂരിൽ എത്തുമ്പോഴുമൊന്നും ഈ വലിയ

💬 Comments

View all comments