0%

Chapter Title : പാപശൽഭം 19 [Shanushinu] [ജസ്നയെ ബാംഗ്ലൂർ മാടി വിളിക്കുമ്പോൾ]

Author : Shanushinu Read All Parts 39.7K

നെഞ്ചും കഴിഞ്ഞ് ആ ഉപകരണം അവളുടെ ഇടുപ്പിന്റെ ഭാഗത്ത് എത്തിയതും—

ബീപ്പ്... ബീപ്പ്... ബീപ്പ്!

ശബ്ദത്തോടെ മെറ്റൽ ഡിറ്റക്ടറിലെ ചുവന്ന ലൈറ്റ് മിന്നാൻ തുടങ്ങി! താഴെ കണങ്കാലുകളുടെ അടുത്തെത്തിയപ്പോഴും വീണ്ടും അതേ ശബ്ദം!

വനിതാ ഓഫീസർ പുരികം ചുളിച്ച് ജസ്‌നയുടെ മുഖത്തേക്ക് നോക്കി. "മാഡം... കമർ മേം ക്യാ ഹേ? ബെൽറ്റ് പഹ്‌നാ ഹേ ക്യാ?" (അരക്കെട്ടിൽ എന്താണ്? ബെൽറ്റ് വല്ലതും ഇട്ടിട്ടുണ്ടോ?)

അവരുടെ കൈകൾ പർദ്ദയ്ക്ക് മുകളിലൂടെ ജസ്‌നയുടെ അരക്കെട്ടിൽ തൊട്ടുനോക്കി. പർദ്ദയ്ക്കും സൽവാറിനും ഉള്ളിൽ അമർന്നുകിടക്കുന്ന ആ കട്ടിയുള്ള സ്വർണ്ണച്ചങ്ങല അവരുടെ വിരലുകളിൽ തടഞ്ഞു!

ജസ്‌നയുടെ മുഖം നാണവും പരിഭ്രമവും കൊണ്ട് കുങ്കുമപ്പൂ പോലെ ചുവന്നുതുടുത്തു. ആ ബൂത്തിനുള്ളിൽ വെച്ച് താൻ എങ്ങനെ പറയും ഇത് തന്റെ കാമുകൻ സമ്മാനിച്ച രഹസ്യ അരഞ്ഞാണമാണെന്ന്?!

അവൾ കീഴ്ച്ചുണ്ട് കടിച്ചുകൊണ്ട്, അങ്ങേയറ്റം നാണംകുണുങ്ങിയായ ഒരു പുതുപ്പെണ്ണിന്റെ ശബ്ദത്തിൽ പതിയെ മന്ത്രിച്ചു: "മാഡം... It... Is my gold chain ഹേ... ട്രഡീഷണൽ അരഞ്ഞാണം... Iam married..."

ജസ്‌നയുടെ മൈലാഞ്ചിയിട്ട കൈകളിലേക്കും, നാണത്താൽ തുടുത്ത ആ സുന്ദരമായ മുഖത്തേക്കും നോക്കിയ വനിതാ ഓഫീസറുടെ മുഖത്തെ ഗൗരവം പെട്ടെന്ന് മാഞ്ഞു. കല്യാണം കഴിഞ്ഞു പോകുന്ന ഒരു മലപ്പുറത്തുകാരി പുതുപ്പെണ്ണാണെന്ന് മനസ്സിലായ അവർ മനോഹരമായി പുഞ്ചിരിച്ചു.

"ഓ... ന്യൂ ബ്രൈഡ്! ഓക്കേ, ഓക്കേ... ജാവോ!" അവർ സീലടിച്ച് ബോർഡിംഗ് പാസ്സ് അവളുടെ കയ്യിലേക്ക് കൊടുത്തു.

കർട്ടൻ മാറ്റി ബൂത്തിന് പുറത്തേക്കിറങ്ങിയ ജസ്‌ന ദീർഘമായൊന്ന് ശ്വാസം വിട്ടു!

എന്നാൽ ആ ഭയത്തിന് പിന്നാലെ അവളുടെ സിരകളിലേക്ക് ഇരച്ചുകയറിയത് വിവരിക്കാനാവാത്ത ഒരു രഹസ്യ ലഹരിയായിരുന്നു!

💬 Comments

View all comments