0%

Chapter Title : പാപശൽഭം 2 [Shanushinu]

Author : Shanushinu Read All Parts 15.2K

റെസ്യൂമെ ഓപ്പൺ ചെയ്തു. ഇൻഡീഡ് (Indeed), ഗ്ലാസ്സ്ഡോർ (Glassdoor) എന്നിവയിലൂടെ പുതിയ ജോബ് പോസ്റ്റിങ്ങുകൾ പരതി.

ബാങ്കുകളിലെയും കോർപ്പറേറ്റ് ഓഫീസുകളിലെയും ചില അഡ്മിനിസ്ട്രേറ്റീവ് റോളുകളിലേക്ക് അവൻ തന്റെ സിവി അയച്ചു. ഓരോ ആപ്ലിക്കേഷൻ സെൻഡ് ചെയ്യുമ്പോഴും ഈ പാർട്ട് ടൈം ജോലിയിൽ നിന്നുള്ള ഒരു മോചനമാണ് അവൻ ആഗ്രഹിച്ചത്.

കുറച്ചുകഴിഞ്ഞ് ലാപ്ടോപ്പ് ഷട്ട് ഡൗൺ ചെയ്ത് അവൻ ബെഡിലേക്ക് വന്ന് കിടന്നു. തണുപ്പ് വീണ്ടും കൂടിത്തുടങ്ങിയിട്ടുണ്ട്. പുതപ്പ് നെഞ്ചിലേക്ക് വലിച്ചിട്ട് അവൻ ഫോൺ കയ്യിലെടുത്തു.

ഗാലറി ഓപ്പൺ ചെയ്ത് ആ ഫോട്ടോ ഒന്നുകൂടി എടുത്തു. സൂം ചെയ്ത് ഉപ്പ അയച്ച ഫോട്ടോ അവൻ ഒന്നൂടെ നോക്കി.. അവളുടെ വിടർന്ന കണ്ണുകളിലേക്കും ആ നിഷ്കളങ്കമായ മുഖത്തേക്കും നോക്കി അവൻ അങ്ങനെ കിടന്നു.

പെട്ടെന്നാണ് അവനൊരു കാര്യം ഓർമ്മ വന്നത്. അവൻ നെറ്റിയിലടിച്ചു പോയി.

"പടച്ചോനെ...! ഇത്രയും നേരം ഇവളുടെ ഫോട്ടോ നോക്കി നിന്നിട്ടും ഇവളുടെ പേരെന്താണെന്ന് ഉപ്പയോട് ചോദിക്കാൻ ഞാൻ മറന്നുപോയല്ലോ!"

എന്തായാലും നാളെ വിളിക്കുമ്പോൾ ആദ്യം തന്നെ അവളുടെ പേര് ചോദിക്കണം. നാളെ ജോലി ലീവ് ആണ് എന്നുള്ളത് കൊണ്ട് തന്നെ മനസ്സ് ഒരുപാട് relaxed ആയിരുന്നു.

Shahid വീണ്ടും അവളുടെ ഫോട്ടോയിലെ ആ വിടർന്ന കണ്ണുകളിലേക്ക് നോക്കി മനസ്സിൽ പലതും കണക്ക് കൂട്ടി, ഫോട്ടോയിലെ പെൺകുട്ടി തൻറെ ഭാര്യയായി വന്നാൽ തൻ്റെ ഭാഗ്യവും, ജീവിതത്തിൽ താൻ എത്രത്തോളം സന്തോഷവാനായിരിക്കും എന്നൊക്കെ ചിന്തിച്ചു അങ്ങനെ കിടന്നു..

പക്ഷേ ആ സമയവും, ആ പെൺകുട്ടി തന്റെ ജീവിതത്തിലൊട്ട് വന്ന ശേഷം തൻ്റെ ജീവിതത്തിൽ ഉണ്ടാക്കാൻ പോകുന്ന കൊടുങ്കാറ്റുകളെക്കുറിച്ച് ഷാഹിദിന്

💬 Comments

View all comments