0%

Chapter Title : പാപശൽഭം 20 [Shanushinu] [ജസ്ന രോഹിത്തിൽ അലിയുമ്പോൾ]

Author : Shanushinu Read All Parts 72.8K

ചിന്ത നൽകിയ കുറ്റബോധത്തേക്കാൾ നൂറിരട്ടി വലുതായിരുന്നു, ഈ വിലക്കപ്പെട്ട പ്രണയം അവളുടെ സിരകളിൽ പടർത്തിയ ലഹരി!

രോഹിത് തന്റെ താടി അവളുടെ നെറുകയിലെ മുടിയിഴകളിലേക്ക് അമർത്തിവെച്ച് ദീർഘമായി ഒന്ന് ശ്വാസമെടുത്തു.

"എന്തൊരു മണമാടീ നിന്റെ ഈ മുടിക്ക്..." അയാൾ അവളുടെ മുടിയിഴകളിൽ ചുണ്ടുകൾ അമർത്തിക്കൊണ്ട് മന്ത്രിച്ചു. "രാത്രി മുഴുവൻ ഉറങ്ങാതെ എനിക്ക് വേണ്ടി ഒരുങ്ങുകയായിരുന്നോ എന്റെ റാണി?"

ജസ്‌ന നാണത്തോടെ അയാളുടെ തോളിൽ മുഖം ഒന്നുകൂടി പൂഴ്ത്തി. "മ്മ്... ഇന്നലെ രാത്രി ഉമ്മ കാണാതെ മുടിയിൽ കുന്തിരിക്കവും ഊദും പുകച്ചതാ. ഏട്ടന് ഇഷ്ടമാകുമെന്ന് എനിക്ക് തോന്നി..."

അവളുടെ ആ കുറുമ്പും കൊഞ്ചലും കേട്ടപ്പോൾ രോഹിത്തിന്റെ നെഞ്ച് കുലുങ്ങിച്ചിരിച്ചു. അയാളുടെ വിരലുകൾ അവളുടെ കവിളിലൂടെ തഴുകി താടിയിൽ പിടിച്ച് അവളുടെ മുഖം മുകളിലേക്ക് ഉയർത്തി.

അത്രയും അടുത്ത് അയാളുടെ ആ കരിവീട്ടി പോലെയുള്ള മുഖവും, ആഴമുള്ള കണ്ണുകളും കണ്ടപ്പോൾ ജസ്‌നയുടെ ശ്വാസം മുട്ടി.

അയാൾ ഇപ്പോൾത്തന്നെ തന്നെ

ചുംബിക്കുമോ എന്ന് കരുതി അവളുടെ ചുണ്ടുകൾ ചെറുതായി വിറച്ചു.

എന്നാൽ പെട്ടെന്നാണ് ജസ്‌നയ്ക്ക് തന്റെ കാൽക്കൽ വെച്ചിരുന്ന ഹാൻഡ്ബാഗിന്റെ കാര്യം ഓർമ്മവന്നത്!

"അയ്യോ ഏട്ടാ... ഒരു കാര്യം ഞാൻ മറന്നുപോയി!" അവൾ പെട്ടെന്ന് അയാളുടെ തോളിൽ നിന്ന് തലയുയർത്തി, കവിളിൽ വിരിഞ്ഞ മനോഹരമായൊരു നാണത്തോടെ ഹാൻഡ്ബാഗ് എടുത്ത് മടിയിൽ വെച്ചു.

"എന്താ മോളൂ? വിസ പേപ്പർ വല്ലതും മഞ്ചേരിയിൽ വെച്ചിട്ടാണോ പോന്നത്?" രോഹിത് കുസൃതിയോടെ പുരികം ഉയർത്തി.

"അതൊന്നുമല്ല!" ജസ്‌ന ബാഗിന്റെ സിപ്പ് തുറന്ന്, ഉമ്മ ഇന്നലെ വൈകുന്നേരം ഭദ്രമായി പൊതിഞ്ഞുവെച്ചു തന്ന ആ സ്റ്റീൽ ടിൻ പുറത്തേക്കെടുത്തു. "ദാ...

💬 Comments

View all comments