0%

Chapter Title : പാപശൽഭം 22 [Shanushinu] [ഉദരത്തിലെ രഹസ്യം]

Author : Shanushinu Read All Parts 85.1K

ജനുവരി മാസത്തിലെ ആ തണുത്ത രാത്രിയിൽ, മഞ്ചേരിയിലെ ഷാഹിദിന്റെ തറവാട്ടുവീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു ജസ്‌ന.

ജനലഴിയിലൂടെ അരിച്ചെത്തുന്ന നിലാവെളിച്ചം മുറിയുടെ തറയിൽ നീണ്ട നിഴലുകൾ വീഴ്ത്തിക്കിടന്നു. താഴത്തെ നിലയിൽ നിന്ന് ഷാഹിദിന്റെ ഉമ്മയുടെ ഇടയ്ക്കിടെയുള്ള ചുമയും, പുറത്ത് തൊടിയിലെ മരച്ചില്ലകളിൽ നിന്നുള്ള ചീവീടുകളുടെ നിർത്താത്ത ശബ്ദവും ആ രാത്രിയുടെ നിശ്ശബ്ദതയ്ക്ക് കനം കൂട്ടി.

ബാംഗ്ലൂരിലെ ആ മായാലോകത്തുനിന്ന് അവൾ ഈ ചുവരുകൾക്കുള്ളിലേക്ക് മടങ്ങിയെത്തിയിട്ട് ഇന്നേക്ക് കൃത്യം മൂന്നാഴ്ചകൾ തികയുകയായിരുന്നു!

എന്നാൽ കണ്ണുകളടയ്ക്കുമ്പോഴെല്ലാം അവളുടെ ബോധമനസ്സ് മഞ്ചേരിയിലെ ഈ കട്ടിലിലായിരുന്നില്ല; മറിച്ച് മൂന്നാഴ്ച മുൻപ്—ആ ശനിയാഴ്ച ഉച്ചയ്ക്ക്—ബാംഗ്ലൂർ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റിന് മുന്നിൽ വെച്ച് രോഹിത് കുമാറിന്റെ കറുത്ത മെയ്ബാക്ക് കാറിൽ നിന്ന് താൻ ഇറങ്ങിനടന്ന ആ അവസാന നിമിഷത്തിലായിരുന്നു!

ആ ഓർമ്മ അവളുടെ സിരകളിലൂടെ ഇപ്പോഴും പൊള്ളുന്നൊരു ലഹരിയായി പടർന്നുകയറി.

അന്ന് വിമാനത്താവളത്തിലേക്ക് വരുന്ന വഴിക്ക്, നൂറുകിലോമീറ്റർ വേഗതയിൽ പാഞ്ഞിരുന്ന ആ മെയ്ബാക്ക് കാറിന്റെ പിൻസീറ്റിൽ വെച്ച്, രോഹിത് കുമാറിന്റെ മടിയിലിരുന്ന് താൻ നടത്തിയ ആ അവസാനത്തെ ഭ്രാന്തമായ പ്രണയസംഗമത്തിന്റെ ചൂടോടെയാണ് അവൾ കാറിൽ നിന്നിറങ്ങിയത്. പുറമെ നോക്കുന്നവർക്ക് അവൾ കഴുത്തുമുതൽ കാൽപ്പാദം വരെ മൂടിയ കറുത്ത അബായയും ഹിജാബും ധരിച്ച ഒരു യാഥാസ്ഥിതിക മുസ്ലിം യുവതിയായിരുന്നു.

പക്ഷേ ആ കറുത്ത പർദ്ദയ്ക്കുള്ളിൽ അവളുടെ ശരീരത്തിൽ അപ്പോഴും ഉണ്ടായിരുന്നത് രാവിലെ നന്ദി ഹിൽസിലെ കൽക്ഷേത്രത്തിൽ വെച്ച് താലി കെട്ടിയ ശേഷം അവിടെ ഉള്ള ഗ്ലാസ് പവലിയനിൽ വെച്ച് നടന്നു കല്യാണ പരിപാടിക്ക് അവൾ ധരിച്ചിരുന്ന ആ

💬 Comments

View all comments