Chapter Title : പാപശൽഭം 22 [Shanushinu] [ഉദരത്തിലെ രഹസ്യം]
ചെറിയൊരു ക്യാബിൻ റൂമായിരുന്നു. ഉച്ചഭക്ഷണത്തിന്റെ സമയമായതിനാൽ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഓഫീസർ പെട്ടെന്നൊരു എമർജൻസിക്ക് പുറത്തേക്ക് പോയിരിക്കുകയായിരുന്നു.
ഫ്ലൈറ്റ് വിടാൻ ഇനി വളരെ കുറഞ്ഞ സമയം മാത്രമുള്ളതുകൊണ്ട്, അവിടെയുണ്ടായിരുന്ന മുപ്പത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന, കരുത്തനായ ഒരു ഉത്തരേന്ത്യൻ പുരുഷ സി.ഐ.എസ്.എഫ് ഓഫീസറാണ് ആധാർ ഡോക്യുമെന്റുകൾ പരിശോധിച്ച് അവളെ അകത്തേക്ക് വിളിച്ചത്!
ഒരു പുരുഷ ഓഫീസറാണ് ആ ചെറിയ മുറിക്കുള്ളിൽ ഉള്ളതെന്ന് കണ്ടപ്പോൾ ജസ്‌ന ഒന്ന് പകച്ചുനിന്നു. എന്നാൽ ഇപ്പോൾ തിരിഞ്ഞുനിന്നാൽ ഫ്ലൈറ്റ് നഷ്ടപ്പെടുമെന്നതിനാൽ അവൾ നിശ്ശബ്ദമായി അകത്തേക്ക് കയറി.
അയാൾ വാതിൽ ചാരിയിട്ടു. കയ്യിലിരുന്ന ഹാൻഡ്-ഹെൽഡ് മെറ്റൽ ഡിറ്റക്ടർ ഓൺ ചെയ്ത്, മുറിയുടെ നടുവിലുള്ള ചെറിയ തടിയിലേക്ക് കയറി കൈകൾ രണ്ടും വശങ്ങളിലേക്ക് വിടർത്തി നിൽക്കാൻ അയാൾ പരുക്കൻ ശബ്ദത്തിൽ ആവശ്യപ്പെട്ടു.
ജസ്‌ന തട്ടിലേക്ക് കയറി കൈകൾ വിടർത്തി നിന്നു.
അയാൾ സ്കാനർ അവളുടെ തോളിൽ നിന്ന് പതിയെ താഴേക്ക് കൊണ്ടുവന്നു. അവളുടെ മാറിടങ്ങൾ കഴിഞ്ഞ്, കറുത്ത പർദ്ദയ്ക്ക് മുകളിലൂടെ സ്കാനർ അവളുടെ അരക്കെട്ടിന്റെ ഭാഗത്ത് എത്തിയതും—
ബീപ്പ്... ബീപ്പ്... ബീപ്പ്!
നിശ്ശബ്ദമായ ആ ചെറിയ മുറിക്കുള്ളിൽ മെറ്റൽ ഡിറ്റക്ടറിന്റെ രൂക്ഷമായ ശബ്ദവും ചുവന്ന ലൈറ്റും തുടർച്ചയായി മിന്നി!
ജസ്‌നയുടെ ശ്വാസം തൊണ്ടയിൽ കുരുങ്ങി. അയാളുടെ മുഖം പെട്ടെന്ന് ഗൗരവമുള്ളതായി മാറി. അയാൾ സ്കാനർ വീണ്ടും അവളുടെ ഇടുപ്പിലും വയറ്റിലും ചേർത്തുവെച്ചു. അഞ്ചു പവൻ തൂക്കമുള്ള ആ കനമുള്ള സ്വർണ്ണ അരഞ്ഞാണത്തിൽ തട്ടി മെഷീൻ വീണ്ടും ഉച്ചത്തിൽ നിലവിളിച്ചു!
കരിപ്പൂർ വിമാനത്താവളങ്ങൾ വഴിയും ബാംഗ്ലൂർ വഴിയും സ്ത്രീകൾ പർദ്ദയ്ക്കുള്ളിൽ അരക്കെട്ടിൽ സ്വർണ്ണ ബിസ്കറ്റുകൾ ഒളിപ്പിച്ചു കടത്തുന്ന വാർത്തകൾ
💬 Comments
View all comments