0%

Chapter Title : പാപശൽഭം 22 [Shanushinu] [ഉദരത്തിലെ രഹസ്യം]

Author : Shanushinu Read All Parts 87.3K

സ്ഥാപിച്ചു!

ഓഫീസിലെ ആരും ഈ കാര്യം അറിഞ്ഞില്ല. ഷാഹിദിന്റെ മുറിയിലെ ആ ക്യാമറയുടെ റെക്കോർഡിംഗ് രോഹിത് കുമാറിന്റെ പ്രൈവറ്റ് സെർവറിലേക്ക് മാത്രമായി അയാൾ ബന്ധിപ്പിച്ചു. സ്വന്തം ഭാര്യയുടെ ആജ്ഞ അനുസരിച്ച് ഓഫീസിലിരുന്ന് ഷാഹിദ് ചെയ്യുന്ന ആ അപമാനകരമായ പ്രവൃത്തിയുടെ സകല ദൃശ്യങ്ങളും, നാളെ എപ്പോഴെങ്കിലും ഉപയോഗിക്കാൻ വേണ്ടി ഒരു ആയുധമായി സൂക്ഷിച്ചുവെക്കുകയായിരുന്നു അയാൾ. തന്റെ കൈപ്പാവകളുടെ ഓരോ ചലനവും എല്ലാ കോണുകളിൽ നിന്നും ആസ്വദിക്കുന്ന ഒരു ചക്രവർത്തിയുടെ ചിരിയായിരുന്നു അപ്പോൾ രോഹിത്തിന്റെ മുഖത്ത്.

എന്നാൽ ഇങ്ങനെ പോയിക്കൊണ്ടിരിക്കെ—ആ മധുരമുള്ള ബാംഗ്ലൂരിലെയും, ശേഷം നാട്ടിൽ എത്തിയതു മുതൽ ഷാഹിദിനേ നിയന്ത്രിക്കുന്നതിൻ്റെയും ഇടയില് പക്ഷേ ജസ്നയുടെ ജീവിതത്തിൽ പുതിയ ഒരു പ്രശ്നവും ഉടലെടുത്തു തുടങ്ങുന്നു ഉണ്ടായിരുന്നു..

അവളുടെ ചിന്തകള് ഇപ്പോഴത്തെ യാഥാർത്ഥ്യത്തിലേക്ക് തിരികെ വന്നപ്പോൾ ജസ്‌നയുടെ നെഞ്ചിലൂടെ ഒരു നെടുവീർപ്പ് ഉയർന്നു.

കയ്യിലെ പാസ്‌പോർട്ടിൽ കനേഡിയൻ വിസ സ്റ്റാമ്പ് ചെയ്ത് കിട്ടിയിട്ട് മൂന്നാഴ്ച കഴിഞ്ഞിരിക്കുന്നു! ബാംഗ്ലൂരിൽ നിന്ന് മടങ്ങുമ്പോൾ അവൾ കരുതിയത് നാട്ടിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ തനിക്ക് കരിപ്പൂർ എയർപോർട്ടിൽ നിന്ന് ടൊറന്റോയിലേക്ക് പറക്കാമെന്നും, രോഹിത് ഏട്ടന്റെ ലോകത്ത് അയാളുടെ തൊട്ടരികിൽ രഹസ്യമായി ജീവിക്കാമെന്നുമായിരുന്നു.

പക്ഷേ വിധി അവൾക്ക് മുന്നിൽ കെട്ടിപ്പൊക്കിയത് മറ്റൊരു മതിലായിരുന്നു—ഷാഹിദിന്റെ ഉമ്മ നബീസുമ്മ!

ബാംഗ്ലൂരിൽ നിന്ന് വിസയുമായി ജസ്‌ന തിരിച്ചെത്തിയ ദിവസം മുതൽ നബീസുമ്മയുടെ സ്വഭാവത്തിൽ നേർത്തൊരു മാറ്റം വന്നിരുന്നു.

തന്റെ മകൻ കാനഡയിൽ പോയി വലിയ കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥനായതിലും ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നതിലും ഉമ്മയ്ക്ക് വലിയ അഭിമാനമുണ്ടായിരുന്നു. എന്നാൽ ഷാഹിദ് ഫോൺ വിളിക്കുമ്പോഴെല്ലാം അവന്റെ നാവിലുടനീളം 'പൊന്നു... എന്റെ പൊന്നു...' എന്ന ജസ്‌നയുടെ പേര്

💬 Comments

View all comments