Chapter Title : പാപശൽഭം 22 [Shanushinu] [ഉദരത്തിലെ രഹസ്യം]
മാത്രമാണുള്ളതെന്ന് കണ്ടതോടെ, ഒരു സാധാരണ അമ്മായിയമ്മയുടെ ഉള്ളിലുണ്ടാകുന്ന ആ കടുത്ത അസൂയയും ഉടമസ്ഥാവകാശവും നബീസുമ്മയുടെ ഉള്ളിൽ തലപൊക്കി തുടങ്ങിയിരുന്നു!
ഇത്രയും നാൾ താൻ നൊന്തുപ്രസവിച്ചു വളർത്തിയ മകൻ, കല്യാണം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ ഈ പെണ്ണിന്റെ തുമ്പത്തു കെട്ടിയിട്ടതുപോലെയായല്ലോ! ഇനി ഇവളെ ഇപ്പോൾത്തന്നെ കാനഡയിലേക്ക് കയറ്റിവിട്ടാൽ, അവിടെ ചെന്നുകഴിഞ്ഞാൽ ചെക്കൻ ഉമ്മയെയും കുടുംബത്തെയും പൂർണ്ണമായി മറന്നുപോകും!
ആ ഭയം ഉള്ളിൽ കയറിയതോടെ നബീസുമ്മ തന്റെ തന്ത്രങ്ങൾ പുറത്തെടുത്തു.
"വിസ അടിച്ചുകിട്ടിക്കഴിഞ്ഞാൽ പിന്നെ ആറുമാസം വരെ കാലാവധിയുണ്ടെന്നല്ലേ ഹമീദ് പറഞ്ഞത്? പിന്നെന്തിനാ ഇപ്പോൾത്തന്നെ ഇത്ര തിരക്കുപിടിച്ച് ഓടുന്നത്?" ജസ്‌ന വന്നതിന്റെ മൂന്നാം ദിവസം രാത്രി ഭക്ഷണസമയത്ത് ഉമ്മ പ്രഖ്യാപിച്ചു.
"അടുത്ത മാസം—ഫെബ്രുവരി അവസാനം—നമ്മുടെ തറവാട്ടിലെ ആണ്ടുനേർച്ചയും മൗലൂദുമാണ്! അത് കഴിഞ്ഞ് എന്റെ മൂത്ത ഇത്താത്തയുടെ പേരക്കുട്ടിയുടെ കല്യാണവുമുണ്ട്. പുതുപ്പെണ്ണിനെ നാട്ടുകാരെയും കുടുംബക്കാരെയും ഒന്ന് കാണിക്കാതെ ഇപ്പോൾത്തന്നെ കാനഡയിലേക്ക് വിടാൻ ഒന്നും പറ്റില്ല!"
അതുകേട്ട് ഷാഹിദ് ഫോണിലൂടെ ചെറിയൊരു എതിർപ്പ് പറഞ്ഞപ്പോൾ, അന്നുരാത്രി തന്നെ ഉമ്മയുടെ പ്രഷർ കൂടി തലകറങ്ങി വീണതായി അഭിനയിച്ചു!
ഉമ്മയുടെ കണ്ണുനീരിന് മുന്നിൽ എപ്പോഴും മുട്ടുമടക്കാറുള്ള ഷാഹിദ് അതോടെ പൂർണ്ണമായും ഉമ്മയുടെ പക്ഷത്തേക്ക് മാറി. പിറ്റേന്ന് അവൻ ജസ്‌നയെ വിളിച്ച് സമാധാനിപ്പിച്ചു:
"പൊന്നൂ... വിസ നമ്മുടെ കൈയിൽ കിട്ടിക്കഴിഞ്ഞല്ലോ ഡാ. ഇനിയിപ്പോ ഒരു മാസം കഴിഞ്ഞ് ഫെബ്രുവരി അവസാനം വന്നാലും കുഴപ്പമില്ലല്ലോ. ഉമ്മയുടെ ഒരൊറ്റ ആഗ്രഹമല്ലേ ഈ മൗലൂദും കല്യാണവും! ഉമ്മയെ വിഷമിപ്പിച്ചിട്ട് നീ വന്നാൽ നമുക്ക് രണ്ട് പേർക്കും സമാധാനമുണ്ടാവില്ല. മാത്രമല്ല, ജനുവരിയിൽ ഇവിടെ കാനഡയിൽ മൈനസ് ഇരുപത് ഡിഗ്രി മഞ്ഞാണ്!
💬 Comments
View all comments