0%

Chapter Title : പാപശൽഭം 22 [Shanushinu] [ഉദരത്തിലെ രഹസ്യം]

Author : Shanushinu Read All Parts 87.5K

ഫെബ്രുവരി അവസാനമാകുമ്പോഴേക്കും തണുപ്പൊന്ന് കുറയും, അപ്പോൾ വരുന്നതാ നിനക്കും നല്ലത്!"

ഷാഹിദിന്റെ ആ വാക്കുകൾ കേട്ടപ്പോൾ ജസ്‌നയ്ക്ക് കടുത്ത നിരാശയും ദേഷ്യവുമാണ് തോന്നിയത്. എങ്കിലും ഭർത്താവിന് തന്നോട് ഇപ്പോഴും പഴയ സ്നേഹവും വിധേയത്വവുമുണ്ടെന്ന് അവൾക്കറിയാമായിരുന്നു; അവനോട് അവൾക്ക് തോന്നിയിരുന്നത് ഒരു പാവത്തിനോട് ഉള്ള സഹതാപം കലർന്ന വാത്സല്യം മാത്രമാണ്.

രാത്രി പത്തുമണിക്ക് ശേഷം കട്ടിലിൽ കിടന്ന് കാൽക്കുലേറ്റർ ആപ്പിനുള്ളിലെ രഹസ്യ അറ തുറന്ന് രോഹിത് ഏട്ടനെ വീഡിയോ കോളിൽ കാണുമ്പോൾ അവൾ തന്റെ സങ്കടം പറയും. അങ്ങ് ടൊറന്റോയിലിരിക്കുന്ന രോഹിത് കുമാറിനും ഷാഹിദിന്റെ കുടുംബകാര്യത്തിൽ നേരിട്ട് ഇടപെടാൻ പരിമിതിയുണ്ടായിരുന്നു.

"ഒരു മാസമല്ലേ മോളൂ... എന്റെ റാണി ഒന്ന് ക്ഷമിക്ക്, ഫെബ്രുവരിയിൽ നീ എന്റെ കൈകളിലുണ്ടാകും," എന്ന് പറഞ്ഞ് അയാൾ അവളെ ആശ്വസിപ്പിക്കും.

എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി മഞ്ചേരിയിലെ വീട്ടിലെ അന്തരീക്ഷം ജസ്‌നയ്ക്ക് കൂടുതൽ വീർപ്പുമുട്ടലുണ്ടാക്കാൻ തുടങ്ങിയിരുന്നു.

ഷാഹിദിന്റെ ഇളയ പെങ്ങൾ സഫയ്ക്ക് ജസ്‌നയോട് ജീവനായിരുന്നു. കോളേജ് വിട്ടുവന്നാൽ സഫ എപ്പോഴും ' ഇത്താത്ത... ഇത്താത്ത...' എന്ന് വിളിച്ച് ജസ്‌നയുടെ ചുറ്റും തന്നെയുണ്ടാകും. സഫയുടെ ആ നിഷ്കളങ്കമായ സ്നേഹം ജസ്‌നയ്ക്ക് വലിയൊരു ആശ്വാസമായിരുന്നുവെങ്കിലും, നബീസുമ്മയുടെ നോട്ടത്തിലും വാക്കുകളിലും ഒളിഞ്ഞിരിക്കുന്ന ആ മുള്ള് അവളെ ഇടയ്ക്കിടെ കുത്തിനോവിച്ചുകൊണ്ടിരുന്നു.

ബാംഗ്ലൂരിൽ പോയി വന്നതിൽ പിന്നെ ജസ്‌നയുടെ മുഖത്തുണ്ടായ ആ പ്രത്യേക തിളക്കവും, അവളുടെ നടത്തത്തിലും നോട്ടത്തിലും വന്ന ആ അദൃശ്യമായ ഗാംഭീര്യവും നബീസുമ്മയുടെ ഉള്ളിലെ അസൂയയെ കൂട്ടി.

വീട്ടിൽ വരുന്ന അയൽവക്കത്തെ സ്ത്രീകളുടെ മുന്നിൽ വെച്ച് ജസ്‌നയെ ചെറുതാക്കി കാണിക്കാൻ ഉമ്മ കിട്ടുന്ന ഒരവസരവും പാഴാക്കിയില്ല.

"കാണാൻ വെളുത്തു തുടുത്തിരിക്കുന്നു എന്നേയുള്ളൂ

💬 Comments

View all comments