Chapter Title : പാപശൽഭം 22 [Shanushinu] [ഉദരത്തിലെ രഹസ്യം]
മുസ്ലിം കുടുംബങ്ങളിലൊന്നും ആരും ഇങ്ങനെ അന്യമതക്കാരെപ്പോലെ കാൽവിരലിൽ മിഞ്ചി ഇടാറില്ലല്ലോ! പിന്നെ... നിന്റെ ആ മഹർ മാലയുടെ പിൻവശത്തെ കൊളുത്തിൽ കിടക്കുന്ന ആ പുതിയ സ്വർണ്ണത്തകിട് എന്താ?! എൻ്റെ മോൻ കെട്ടിയ മാലയിൽ അങ്ങനെയൊരു സാധനം ഉണ്ടായിരുന്നില്ലല്ലോ!"
ആ ചോദ്യം കേട്ടതും സ്വീകരണമുറിയിൽ പെട്ടെന്നൊരു നിശ്ശബ്ദത പടർന്നു! ചായ കുടിച്ചുകൊണ്ടിരുന്ന ആമിനത്താത്തയും സുബൈദത്താത്തയും കൗതുകത്തോടെ ജസ്‌നയുടെ കാലിലേക്കും കഴുത്തിലേക്കും നോക്കി.
ജസ്‌നയുടെ നെഞ്ചിനുള്ളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി!
നന്ദി ഹിൽസിലെ കൽക്ഷേത്രത്തിൽ വെച്ച് രോഹിത് കുമാർ തന്റെ കാൽക്കൽ മുട്ടുകുത്തിയിരുന്ന് അണിയിച്ച മിഞ്ചിയും, അയാൾ കെട്ടിയ താലിയുമാണ് ഉമ്മ കണ്ടുപിടിച്ചിരിക്കുന്നത്!
എന്നാൽ അന്ന് മെയ്ബാക്ക് കാറിനുള്ളിലിരുന്ന് താനും രോഹിത് ഏട്ടനും ചേർന്ന് നെയ്തെടുത്ത ആ പഴുതില്ലാത്ത കവചം കൈയിലുള്ളതുകൊണ്ട് ജസ്‌ന ഒരിറ്റുപോലും പതറിയില്ല. അവൾ വളരെ ശാന്തമായി നിവർന്നുനിന്നു. മുഖത്ത് അങ്ങേയറ്റം ഭക്തിയും ബഹുമാനവും വരുത്തി അവൾ നബീസുമ്മയെ നോക്കി.
"ഉമ്മാ... കാലിലെ ഇത് മിഞ്ചിയല്ല ഉമ്മാ," ജസ്‌ന വളരെ വിനയത്തോടെ പറഞ്ഞു. "ബാംഗ്ലൂരിലെ കനേഡിയൻ മെഡിക്കൽ സെന്ററിൽ വെച്ച് എന്നെക്കൊണ്ട് ട്രെഡ്മില്ലിൽ ഓടിച്ച് ടെസ്റ്റ് നടത്തിയപ്പോൾ എനിക്ക് കഠിനമായ മൈഗ്രേനും കാൽ കഴപ്പും വന്നിരുന്നു. അപ്പോൾ അവിടുത്തെ കനേഡിയൻ പാനൽ ഡോക്ടർ എന്റെ ഞരമ്പുകളുടെ പ്രഷർ ബാലൻസ് ചെയ്യാൻ വേണ്ടി കാലിലെ പ്രധാന നാഡിയിൽ ഇട്ടുതന്ന സ്പെഷ്യൽ 'മെഡിക്കേറ്റഡ് ഗോൾഡ്-അലോയ് റിംഗ്' ആണിത്! കാനഡയിലെ മൈനസ് ഡിഗ്രി തണുപ്പിൽ ചെല്ലുമ്പോൾ തലവേദന വരാതിരിക്കാൻ വേണ്ടി ഡോക്ടർ തന്നതാ... ഇക്കയോട് ഞാൻ അന്നുതന്നെ പറഞ്ഞിരുന്നല്ലോ ഉമ്മാ."
കാനഡയിലെ ഡോക്ടർ ചികിത്സയുടെ ഭാഗമായി ഇട്ടുകൊടുത്തതാണെന്ന് കേട്ടതും നബീസുമ്മയുടെ മുഖത്തെ
💬 Comments
View all comments