Chapter Title : പാപശൽഭം 22 [Shanushinu] [ഉദരത്തിലെ രഹസ്യം]
ആക്രമണഭാവം പകുതി ചോർന്നുപോയി! "ആഹാ... ഇംഗ്ലീഷ് ഡോക്ടർമാർക്ക് ഇങ്ങനെയുമുണ്ടോ ചികിത്സ? അപ്പൊ മഹർ മാലയുടെ പിന്നിലെ ആ തകിടോ?" ഉമ്മ വിടാതെ ചോദിച്ചു.
ജസ്‌ന തന്റെ വലതുകൈ പിൻകഴുത്തിലേക്ക് കൊണ്ടുപോയി, മഹർ മാലയുടെ കൊളുത്തിലിരുന്ന രോഹിത് കുമാറിന്റെ ആ പവിത്രമായ താലിയിൽ വിരൽത്തുമ്പുകൊണ്ട് പതിയെ തൊട്ടു.
"ഇത്... ബാംഗ്ലൂരിൽ നിന്ന് ഫ്ലൈറ്റ് കയറുന്നതിന് മുൻപ് റാഹില മാഡം എന്നെ അവിടുത്തെ വലിയൊരു പുരാതന ദർഗ്ഗയിലേക്ക് കൊണ്ടുപോയിരുന്നു ഉമ്മാ, പേരിപ്പോ എനിക്ക് ശരിക്ക് ഓർമയില്ല," ജസ്‌നയുടെ ശബ്ദം ഭക്തികൊണ്ട് ആർദ്രമായി. "അവിടെ വെച്ച് നമ്മുടെ ഇക്കയ്ക്ക് കാനഡയിലെ ജോലിയിൽ വലിയ ഉയർച്ചയുണ്ടാകാനും, ജീവിതത്തിൽ പുരോഗതി ഉണ്ടാവും, ഉമ്മയുടെ അസുഖങ്ങളൊക്കെ മാറി ആയുരാരോഗ്യത്തോടെ ഇരിക്കാനും വേണ്ടി ഞാൻ മനസ്സുരുകി ഒരു നേർച്ച നേർന്നിരുന്നു! അവിടുത്തെ വലിയ ഉസ്താദ് മന്ത്രിച്ചുതന്ന സ്വർണ്ണത്തിലുള്ള നേർച്ചപ്പതക്കമാണ് ഇത്.
മഹർ മാലയിൽ തന്നെ ഇത് കെട്ടിയിടണമെന്നും ഒരിക്കലും അഴിക്കരുതെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്! ഇനി ഇത് ഇട്ടില്ലെങ്കിൽ എന്തെങ്കിലും സംഭവിച്ചാലോ പേടിച്ചു ആണ് ഞാൻ ഇത് എൻ്റെ മഹർ മാലയിൽ തന്നെ ചേർത്തു വെച്ചത്.. ഊരണോ ഉമ്മാ?"
ആ മറുപടി കേട്ടതും അരികിലിരുന്ന ആമിനത്താത്തയും സുബൈദത്താത്തയും വാ പൊളിച്ചുപോയി!
"പടച്ചോനെ! കേട്ടില്ലേ നബീസ... ഭർത്താവിന് വേണ്ടിയും അമ്മായിയമ്മയ്ക്ക് വേണ്ടിയും ദർഗ്ഗയിൽ പോയി സ്വർണ്ണത്തകിട് നേർച്ച നേർന്ന പെണ്ണാണ്! ഇങ്ങനെയൊരു മരുമകളെ കിട്ടിയത് നിന്റെ ഭാഗ്യമാട്ടോ!" സുബൈദത്താത്ത ജസ്‌നയെ വാനോളം പുകഴ്ത്തി.
ബന്ധുക്കളുടെ മുന്നിൽ വെച്ച് മരുമകളെ കുടുക്കാൻ നോക്കിയ നബീസുമ്മാക്ക് ഒരക്ഷരം മിണ്ടാൻ കഴിയാതെയായി! ചമ്മിപ്പോയ ഉമ്മ, "അല്ല... ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളൂ..." എന്ന് പിറുപിറുത്തുകൊണ്ട് ചായക്കപ്പ്
💬 Comments
View all comments