0%

Chapter Title : പാപശൽഭം 22 [Shanushinu] [ഉദരത്തിലെ രഹസ്യം]

Author : Shanushinu Read All Parts 88.4K

കുന്നുമ്മലുള്ള തിരക്കേറിയ Brilliant സ്റ്റേഷനറി കടയിലെത്തി. നേരത്തെ തന്നെ വിളിച്ച് പറഞ്ഞിരുന്ന പ്രകാരം സഫയുടെ കൂട്ടുകാരി ദിയ വന്നു എന്തൊക്കെയോ മെറ്റീരിയൽസും അവളെ ഏല്പിച്ചു തിരിച്ചു പോയി. പിന്നെ,

സഫ കടയ്ക്കുള്ളിൽ ചാർട്ട് പേപ്പറുകൾ തിരഞ്ഞെടുക്കുന്ന തിരക്കിലായ സമയം നോക്കി, ജസ്‌ന തന്റെ നെറ്റിയിൽ കൈവെച്ച് മുഖം ചുളിച്ചു.

"സഫാ... ബസ്സിലിരുന്നപ്പോൾ മുതൽ എനിക്ക് ചെറിയൊരു തലവേദനയുണ്ട്. നീ ഈ പേപ്പറുകളൊക്കെ നോക്കി എടുക്ക്, ഞാൻ ദാ താഴെ ഉള്ള ആ മെഡിക്കൽ ഷോപ്പിൽ പോയി ഒരു വിക്സ് ബാമോ പാരസെറ്റമോളോ വാങ്ങിയിട്ട് ഇപ്പോൾ വരാം," ജസ്‌ന വളരെ സ്വാഭാവികമായി പറഞ്ഞു.

"ഞാൻ വരണോ ഇത്ത?" സഫ ചോദിച്ചു.

"ഏയ് വേണ്ടെടാ, ദാ തൊട്ടു താഴെ അല്ലെ, നീ സാധനങ്ങൾ എടുത്തു ബില്ലടിക്ക് ഞാൻ ഇപ്പോൾ എത്താം!"

സഫയുടെ മറുപടിക്ക് കാത്തുനിൽക്കാതെ ജസ്‌ന കടയിൽ നിന്നിറങ്ങി. അവളുടെ ഹൃദയം തൊണ്ടക്കുഴിയിൽ കിടന്ന് ഇടിക്കുകയായിരുന്നു.

അവൾ തന്റെ കറുത്ത ഹിജാബിന്റെ തുമ്പ് കണ്ണിന് താഴെ വരെ വലിച്ചിട്ട് മുഖം പകുതിയിലധികം മറച്ചു (Niqab-style cover). തുടർന്ന് തൊട്ടു താഴെ ഉള്ള ഫർമസിയിലേക്കല്ല അവൾ പോയത്; മറിച്ച് റോഡിന് കുറച്ചൂടെ താഴോട്ട് ഉളള തിരക്കേറിയ ആലിയ ഫാർമസിയിലേക്കാണ്! അവിടെ മഞ്ചേരിയിലുള്ള ആരും തന്നെ തിരിച്ചറിയില്ല. സഫ ഇറങ്ങി വന്നാൽ പെട്ടന്ന് കാണുകയും ഇല്ല.

ഫാർമസിയിലെ തിരക്കിനടിയിലോട്ട് നുഴഞ്ഞുകയറി ജസ്‌ന കൗണ്ടറിലെ പെൺകുട്ടിയുടെ മുന്നിലെത്തി. ചുറ്റും ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് അവൾ ഭയത്തോടെ ഒന്ന് പാളിനോക്കി. വിയർപ്പിൽ കുതിർന്ന കൈപ്പത്തി കൗണ്ടറിൽ വെച്ച്, ശബ്ദം പുറത്തുകേൾക്കാത്ത വിധം താഴ്ത്തി അവൾ

💬 Comments

View all comments