0%

Chapter Title : പാപശൽഭം 22 [Shanushinu] [ഉദരത്തിലെ രഹസ്യം]

Author : Shanushinu Read All Parts 88.4K

മന്ത്രിച്ചു:

"രണ്ട്... രണ്ട് പ്രെഗ്നൻസി ടെസ്റ്റ് കിറ്റ്... പിന്നെ ഒരു വിക്സും..."

കൗണ്ടറിലെ പെൺകുട്ടി യാതൊരു ഭാവഭേദവുമില്ലാതെ രണ്ട് 'പ്രെഗാ ന്യൂസ്' പാക്കറ്റുകളും ഒരു ചെറിയ ബാമും എടുത്ത് ഒരു ബ്രൗൺ പേപ്പർ കവറിലാക്കി റബ്ബർ ബാൻഡ് ഇട്ടു നീട്ടി. ജസ്‌ന വിറയ്ക്കുന്ന കൈകളോടെ പണം കൊടുത്ത് ആ കവർ വാങ്ങി, നിമിഷനേരം കൊണ്ട് പ്രെഗ്നൻസി കിറ്റുകൾ തന്റെ കറുത്ത പർദ്ദയുടെ കൈത്തണ്ടയ്ക്കുള്ളിലെ ഇലാസ്റ്റിക്കിനുള്ളിലേക്ക് തിരുകിക്കയറ്റി ഒളിപ്പിച്ചു!

അവൾ ഫാർമസിയുടെ പടികൾ ഇറങ്ങി റോഡ് മുറിച്ചുകടന്ന അതേ സെക്കൻഡിലാണ്—ചാർട്ട് പേപ്പറുകളുമായി സഫ സ്റ്റേഷനറി കടയിൽ നിന്ന് ഇറങ്ങി സ്റ്റെപ്പുകൾ ഇറങ്ങി താഴേക്ക് വന്നത്!

"കിട്ടിയോ ഇത്ത മരുന്ന്?" സഫ ചോദിച്ചു.

"ആം... കിട്ടി മോളേ," കയ്യിലിരുന്ന ചെറിയ ബാം ഉയർത്തിക്കാണിച്ച് ജസ്‌ന വിളറിയ ചിരിയോടെ പറഞ്ഞു. എന്നാൽ അവളുടെ പർദ്ദയുടെ കൈയ്യിനുള്ളിൽ ഇരുന്ന ആ രണ്ട് ചെറിയ പാക്കറ്റുകൾ തീക്കട്ട പോലെ അവളുടെ ചർമ്മത്തെ പൊള്ളിച്ചുകൊണ്ടിരുന്നു!

അന്ന് രാത്രി പതിനൊന്നു മണിയാകാൻ വേണ്ടി ജസ്‌ന ഓരോ നിമിഷവും എണ്ണിത്തള്ളി.

അത്താഴം കഴിഞ്ഞ് താഴെ ഉമ്മയും സഫയും ഉറങ്ങാൻ കിടന്ന്, വീട് പൂർണ്ണമായും നിശ്ശബ്ദമായെന്ന് ഉറപ്പുവരുത്തിയ ശേഷം ജസ്‌ന മുകളിലത്തെ തന്റെ കിടപ്പുമുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടി.

അവൾ അലമാരയുടെ അടിയിൽ ഒളിപ്പിച്ചുവെച്ചിരുന്ന ആ രണ്ട് കിറ്റുകളുമായി അറ്റാച്ച്ഡ് ബാത്റൂമിനുള്ളിലേക്ക് കയറി വാതിൽ കുറ്റിയിട്ടു.

മങ്ങിയ മഞ്ഞ ബൾബ് മാത്രം കത്തുന്ന ആ ഇടുങ്ങിയ കുളിമുറിക്കുള്ളിൽ വല്ലാത്തൊരു ഉഷ്ണവും വീർപ്പുമുട്ടലുമായിരുന്നു. പൈപ്പിൽ നിന്ന് ബക്കറ്റിലെ വെള്ളത്തിലേക്ക് ഇറ്റുവീഴുന്ന ഓരോ തുള്ളി വെള്ളത്തിന്റെയും ശബ്ദം—ടിപ്... ടിപ്... ടിപ്...—ഒരു

💬 Comments

View all comments