Chapter Title : പാപശൽഭം 22 [Shanushinu] [ഉദരത്തിലെ രഹസ്യം]
ചുണ്ടുകളിൽ ക്രൂരമായൊരു പുഞ്ചിരി വിരിഞ്ഞു. "ആർ.കെ ഗ്രൂപ്പിന്റെ ഇമിഗ്രേഷൻ ആൻഡ് ലീഗൽ ഹെഡ് അവനെ വിളിപ്പിച്ച് ഒരു ഔദ്യോഗിക നോട്ടീസ് കയ്യിൽ കൊടുക്കും—നിന്റെ വിസ ഡിപ്ലോമാറ്റിക് എക്സിക്യൂട്ടീവ് ക്വോട്ടയിൽ എടുത്തതായതുകൊണ്ട്, വിസ സ്റ്റാമ്പ് ചെയ്ത് മുപ്പത് ദിവസത്തിനുള്ളിൽ നീ കാനഡയിലെ എയർപോർട്ടിൽ ലാൻഡ് ചെയ്തിരിക്കണം! ആ മുപ്പത് ദിവസം ഈ വെള്ളിയാഴ്ച വൈകുന്നേരം അവസാനിക്കും! വെള്ളിയാഴ്ചയ്ക്കുള്ളിൽ നീ ഇവിടെ എത്തിയില്ലെങ്കിൽ നിന്റെ വിസ കനേഡിയൻ സർക്കാർ റദ്ദാക്കുമെന്നും, അടുത്ത രണ്ടു വർഷത്തേക്ക് നിനക്ക് കാനഡയിലേക്ക് വരാൻ കഴിയില്ലെന്നും, അതോടൊപ്പം കമ്പനി അവന് കൊടുക്കുന്ന രണ്ടായിരം ഡോളറിന്റെ (മൂന്നര ലക്ഷം രൂപ) ഫാമിലി ഹൗസിംഗ് അലവൻസ് ഇന്ന് തന്നെ കട്ട് ചെയ്യുമെന്നും ലീഗൽ ഹെഡ് അവന്റെ മുഖത്തുനോക്കി പറയും!"
ജസ്‌നയുടെ കണ്ണുകൾ ആശ്ചര്യത്താൽ വിടർന്നു! "പടച്ചോനെ... മൂന്നര ലക്ഷം രൂപയുടെ അലവൻസ് പോകുമെന്നും രണ്ടു കൊല്ലം വിസ കിട്ടില്ലെന്നും കേട്ടാൽ ഇക്ക അപ്പോൾത്തന്നെ പേടിച്ചു വിറയ്ക്കുമല്ലോ ഏട്ടാ!"
"വിറയ്ക്കും... പക്ഷേ അവിടെയാണ് നിന്റെ അമ്മായിയമ്മയുടെ ഈഗോ വരാൻ പോകുന്നത്!" രോഹിത് കൃത്യമായി പ്രവചിച്ചു. "ഷാഹിദ് പേടിച്ച് നാട്ടിലേക്ക് വിളിക്കുമ്പോൾ, നിന്റെ അമ്മായിയമ്മ അത് കമ്പനിയുടെ വെറും ഭീഷണിയാണെന്ന് പറഞ്ഞ് തള്ളിക്കളയും. ഉമ്മയെ പിണക്കാൻ വയ്യാതെ ഷാഹിദ് ആശയക്കുഴപ്പത്തിലാകും. അവിടെയാണ് എന്റെ വാവയുടെ റോൾ!"
രോഹിത് സ്ക്രീനിലേക്ക് ഒന്നുകൂടി അടുത്തിരുന്നു: "ഇന്ന് രാത്രി പതിനൊന്നു മണിക്ക് നീ അവനെ വീഡിയോ കോൾ വിളിക്കണം. ഇത്രയും നാൾ അവന്റെ മുന്നിൽ പാവം പോലെ തലകുനിച്ചു നിന്ന ആ പഴയ ജസ്‌നയായിട്ടല്ല നീ ഇന്ന് സംസാരിക്കേണ്ടത്! നിന്റെ കണ്ണുനീർ കൊണ്ടും, നിന്റെ ശരീരത്തിന്റെ
💬 Comments
View all comments