0%

Chapter Title : പാപശൽഭം 22 [Shanushinu] [ഉദരത്തിലെ രഹസ്യം]

Author : Shanushinu Read All Parts 90.4K

മാദകത്വം കൊണ്ടും നീ അവന്റെ തലച്ചോറ് കത്തിച്ചുകളയണം! മറ്റന്നാൾ രാത്രി അവന്റെ കട്ടിലിൽ നീ വേണമോ, അതോ ഇനി ഈ ജന്മത്തിൽ നിന്നെ അവന് വേണ്ടയോ എന്ന് അവന്റെ മുഖത്തുനോക്കി ചോദിക്കണം! ചെയ്യാൻ പറ്റുമോ എന്റെ പെണ്ണിനു?"

തന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ആ അവസാനത്തെ പോരാട്ടത്തിന് ജസ്‌നയുടെ ഉള്ളിലെ സ്ത്രീ പൂർണ്ണമായും സജ്ജയായിരുന്നു.

"പറ്റും ഏട്ടാ..." ജസ്‌നയുടെ ശബ്ദത്തിൽ ഉറപ്പുണ്ടായിരുന്നു. "നമ്മുടെ വാവയ്ക്ക് വേണ്ടി, ഏട്ടന്റെ അടുത്തേക്ക് എത്താൻ വേണ്ടി ഞാൻ ഇന്ന് രാത്രി ഇക്കയെ കൊണ്ട് ആ ടിക്കറ്റ് എടുപ്പിച്ചിരിക്കും!"

അന്ന് രാത്രി എട്ടര മണി ക്ക് കാനഡയിൽ രാവിലെ പത്തുമണി സമയം.

മഞ്ചേരിയിലെ തറവാട്ടുവീട്ടിൽ അത്താഴം കഴിഞ്ഞ് നബീസുമ്മയും സഫയും സ്വീകരണമുറിയിലിരുന്ന് ടി.വി കാണുകയായിരുന്നു. ജസ്‌ന അടുക്കളയിലെ പാത്രങ്ങൾ ഒതുക്കിവെച്ച് കൈ തുടച്ചുകൊണ്ട് സ്വീകരണമുറിയുടെ വാതിൽക്കലേക്ക് വന്നുനിന്നു. അവളുടെ കണ്ണുകൾ ഭിത്തിയിലെ ക്ലോക്കിലായിരുന്നു—അങ്ങ് മിസ്സിസാഗയിൽ ഇപ്പോൾ രോഹിത് ഏട്ടന്റെ ആദ്യത്തെ അസ്ത്രം തൊടുത്തുവിട്ടിട്ടുണ്ടാകും!

അവളുടെ കണക്കുകൂട്ടൽ അണുവിട തെറ്റിയില്ല.

മിസ്സിസാഗയിലെ ആർ.കെ ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സിന്റെ ഇരുപത്തിയെട്ടാം നിലയിലെ തന്റെ ക്യാബിനിലേക്ക് കയറിയ ഷാഹിദിനെ, കൃത്യം പത്തുമണിക്ക് തന്നെ കമ്പനിയുടെ ചീഫ് ലീഗൽ ആൻഡ് ഇമിഗ്രേഷൻ ഓഫീസറായ റിച്ചാർഡ് വാൻസ് തന്റെ മുറിയിലേക്ക് അടിയന്തരമായി വിളിപ്പിച്ചു.

റിച്ചാർഡിന്റെ മുഖത്ത് പതിവില്ലാത്ത ഗൗരവമായിരുന്നു. അയാൾ മേശപ്പുറത്തിരുന്ന കനേഡിയൻ എംബസിയുടെയും ആർ.കെ ഗ്രൂപ്പ് ലീഗൽ സെല്ലിന്റെയും സീലുള്ള ഒരു ചുവന്ന ഫയൽ ഷാഹിദിന് നേരെ നീട്ടി. അതിന്റെ മുകളിൽ വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നു: "DIPLOMATIC FAST-TRACK SPOUSAL LANDING MANDATE."

"വാട്ട് ഈസ് ദിസ്,

💬 Comments

View all comments