0%

Chapter Title : പാപശൽഭം 22 [Shanushinu] [ഉദരത്തിലെ രഹസ്യം]

Author : Shanushinu Read All Parts 90.7K

അപേക്ഷിക്കാൻ പോലും കഴിയില്ല!"

റിച്ചാർഡ് അവിടംകൊണ്ടും നിർത്തിയില്ല: "മാത്രമല്ല ഷാഹിദ്, കുടുംബം കൂടെ താമസിക്കാൻ വരുന്നു എന്ന വ്യവസ്ഥയിലാണ് കമ്പനി നിങ്ങൾക്ക് മാസം എക്സിക്യൂട്ടീവ് ഫാമിലി ഹൗസിംഗ് അലവൻസും ആ വലിയ അപ്പാർട്ട്മെന്റും തന്നിരിക്കുന്നത്. വെള്ളിയാഴ്ച നിങ്ങളുടെ ഭാര്യ എത്തിയില്ലെങ്കിൽ, കമ്പനി ആ അലവൻസ് ഉടൻ റദ്ദാക്കും; ബാംഗ്ലൂരിൽ വിസയ്ക്ക് വേണ്ടി കമ്പനി ചിലവാക്കിയ പത്തുലക്ഷം രൂപ നിങ്ങളുടെ ശമ്പളത്തിൽ നിന്ന് പിടിക്കുകയും ചെയ്യും! തീരുമാനം നിങ്ങള് ഉടനെ അറിയിക്കണം!"

റിച്ചാർഡിന്റെ ക്യാബിനിൽ നിന്ന് പുറത്തിറങ്ങിയ ഷാഹിദിന്റെ കാൽമുട്ടുകൾ വിറയ്ക്കുകയായിരുന്നു!

രണ്ടു കൊല്ലത്തേക്ക് പൊന്നുവിനെ കാണാൻ കഴിയില്ലെന്നോ?! മാസം കിട്ടുന്ന അലവൻസും ആഡംബര ഫ്ലാറ്റും നഷ്ടപ്പെടുമെന്നോ?!

അവൻ സ്വന്തം ക്യാബിനിലേക്ക് ഓടിക്കയറി വാതിലടച്ച്, വിറയ്ക്കുന്ന കൈകളോടെ മഞ്ചേരിയിലെ ഉപ്പയുടെ ഫോണിലേക്ക് വാട്ട്സ്ആപ്പ് കോൾ വിളിച്ചു!

മഞ്ചേരിയിലെ സ്വീകരണമുറിയിൽ ഉപ്പ ഫോൺ എടുത്ത് സ്പീക്കറിലിട്ടു. വാതിൽക്കൽ ചാരിനിന്നിരുന്ന ജസ്‌ന ശ്വാസമടക്കിപ്പിടിച്ച് കാതോർത്തു.

"ഉപ്പാ... ഉമ്മാ... ചെറിയൊരു പ്രശ്നം ഉണ്ട്!" ഫോണിലൂടെ ഷാഹിദിന്റെ പരിഭ്രമം നിറഞ്ഞ ശബ്ദം മുഴങ്ങി. തുടർന്ന്, കമ്പനിയുടെ ലീഗൽ ഹെഡ് പറഞ്ഞ കാര്യങ്ങളെല്ലാം—വെള്ളിയാഴ്ചയ്ക്കുള്ളിൽ ജസ്‌ന കാനഡയിൽ എത്തിയില്ലെങ്കിൽ വിസ റദ്ദാകുമെന്നും, രണ്ടു കൊല്ലത്തേക്ക് വരാൻ പറ്റില്ലെന്നും, കമ്പനി തരുന്ന ലക്ഷങ്ങളുടെ അലവൻസ് പോകുമെന്നും—ഷാഹിദ് ഒറ്റശ്വാസത്തിൽ വിളിച്ചുപറഞ്ഞു! "ഉമ്മാ... അതുകൊണ്ട് ഫെബ്രുവരി വരെ കാത്തിരിക്കാൻ പറ്റില്ല! ഞാൻ ദാ ഇപ്പോൾത്തന്നെ മറ്റന്നാൾ വ്യാഴാഴ്ച രാവിലത്തെ ഫ്ലൈറ്റിന് പൊന്നുവിന് ടിക്കറ്റ് എടുക്കാൻ പോവുകയാണ്! മറ്റന്നാൾ അവൾ ഇങ്ങോട്ട് പുറപ്പെടണം!"

ഉപ്പയും സഫയും അത് കേട്ട് ഞെട്ടിപ്പോയി. "പടച്ചോനെ... രണ്ടു കൊല്ലം വിസ ബ്ലോക്ക് ആകുമെന്നോ?! എങ്കിൽ പിന്നെ ഒന്നും

💬 Comments

View all comments