0%

Chapter Title : പാപശൽഭം 22 [Shanushinu] [ഉദരത്തിലെ രഹസ്യം]

Author : Shanushinu Read All Parts 90.9K

നോക്കണ്ട ടാ മോനേ, നീ ഇപ്പോൾത്തന്നെ ടിക്കറ്റ് എടുത്തോ!" ഉപ്പ ധൃതിയിൽ പറഞ്ഞു.

എന്നാൽ—സോഫയിലിരുന്ന നബീസുമ്മയുടെ മുഖം കരിങ്കല്ലുപോലെ ഉറച്ചുപോയി!

തന്റെ വാക്ക് ധിക്കരിച്ച് മരുമകൾ ഇപ്പോൾത്തന്നെ മകന്റെ അടുത്തേക്ക് പറക്കാൻ പോവുകയാണെന്ന ചിന്ത ഉമ്മയുടെ ഉള്ളിലെ അഹങ്കാരത്തെയും വാശിയെയും തൊട്ടുണർത്തി.

ബന്ധുക്കളുടെയെല്ലാം മുന്നിൽ വെച്ച് താൻ പറഞ്ഞതാണ് അടുത്ത മാസത്തെ മൗലൂദും കല്യാണവും കഴിഞ്ഞേ പെണ്ണിനെ വിടൂ എന്ന്! ഇപ്പോൾ പെട്ടെന്ന് അവളെ കയറ്റിവിട്ടാൽ നാട്ടുകാരുടെ മുന്നിൽ താൻ തോറ്റുപോയതുപോലെയാകും!

"നിർത്ത് അവിടെ!" നബീസുമ്മ ഫോണിന് നേരെ തിരിഞ്ഞ് ഉച്ചത്തിൽ പറഞ്ഞു. "ആരാടാ ഷാഹിദേ നിന്നോട് ഇങ്ങനത്തെ മണ്ടത്തരമൊക്കെ പറഞ്ഞു വിശ്വസിപ്പിച്ചത്?! പാസ്‌പോർട്ടിൽ ആറുമാസം കാലാവധി അടിച്ചുതന്നിട്ട് പിന്നെ മുപ്പത് ദിവസം കൊണ്ട് വിസ തീരുമെന്ന് പറയാൻ അവരെന്താ പൊട്ടന്മാരാണോ?! നിന്നെക്കൊണ്ട് കൂടുതൽ പണിയെടുപ്പിക്കാൻ വേണ്ടി ആ കമ്പനിക്കാർ വെറുതെ പേടിപ്പിക്കാൻ പറയുന്നതാടാ!"

"എന്റെ പൊന്നു ഉമ്മാ... ഇത് പേടിപ്പിക്കുന്നതല്ല! ലീഗൽ നോട്ടീസ് എന്റെ കയ്യിലിരിക്കുകയാണ്!" ഷാഹിദ് ഫോണിലൂടെ ദയനീയമായി അലറി.

"എന്ത് നോട്ടീസായാലും എനിക്ക് അറിയേണ്ട!" നബീസുമ്മ വാശിപിടിച്ചു. "നമ്മുടെ തറവാട്ടിലെ മൗലൂദും എന്റെ ഇത്താത്തയുടെ പേരക്കുട്ടിയുടെ കല്യാണവും കൂടാതെ ഇവൾ ഈ പടിയിറങ്ങില്ലെന്ന് ഞാൻ നാട്ടുകാരോട് മുഴുവൻ പറഞ്ഞതാണ്! എന്റെ വാക്ക് മാറ്റാൻ എനിക്ക് പറ്റില്ല. കമ്പനി അലവൻസ് തന്നില്ലെങ്കിൽ വേണ്ട, നിനക്ക് ശമ്പളമില്ലേ?! ഞാൻ പറഞ്ഞാൽ പറഞ്ഞതാ... ഫെബ്രുവരി അവസാനം മൗലൂദ് കഴിഞ്ഞിട്ട് അവൾ വന്നാൽ മതി! ഇനി ഇതിനെപ്പറ്റി നീ മിണ്ടിപ്പോകരുത്, എന്റെ പ്രഷർ കൂട്ടണ്ട നീ!"

അത്രയും പറഞ്ഞ് നബീസുമ്മ ഉപ്പയുടെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് കോൾ

💬 Comments

View all comments