Chapter Title : പാപശൽഭം 23 [Shanushinu] [മഞ്ഞിലെ കെണി]
അയാൾക്ക് നിർബന്ധമുണ്ടായിരുന്നുവെന്ന് ഓർത്തപ്പോൾ അവളുടെ നെഞ്ചിലൂടെ പ്രണയത്തിന്റെ ഒരു കുളിര് പാഞ്ഞുപോയി.
ലഗേജുകൾ ചെക്ക്-ഇൻ ചെയ്ത്, ഗോൾഡൻ നിറത്തിലുള്ള ബിസിനസ്സ് ക്ലാസ്സ് ബോർഡിംഗ് പാസ്സും വാങ്ങി ഇമിഗ്രേഷനും സെക്യൂരിറ്റി ചെക്കിംഗും ഒരു തടസ്സവുമില്ലാതെ കടന്ന് അവൾ മുകളിലത്തെ ബോർഡിംഗ് ഗേറ്റിന് മുന്നിലെ നിശ്ശബ്ദമായ ലോഞ്ചിലെത്തി ഇരുന്നു.
ബാംഗ്ലൂർ വിമാനത്താവളത്തിലെ ആ ഭീകരമായ പരിശോധനയ്ക്ക് ശേഷം, കരിപ്പൂരിലെ വനിതാ ഓഫീസറുടെ ലളിതമായ പരിശോധന കഴിഞ്ഞപ്പോൾ അവൾക്ക് വലിയ ആശ്വാസമായി. സീറ്റിലിരുന്ന ഉടനെ അവൾ തന്റെ ഹാൻഡ്ബാഗിൽ നിന്ന് ഫോൺ എടുത്തു.
അങ്ങ് മിസ്സിസാഗയിൽ ഇപ്പോൾ സമയം ബുധനാഴ്ച വൈകുന്നേരം നാലര മണിയാണ്. ഓഫീസിലിരിക്കുന്ന ഷാഹിദിന്റെ വാട്ട്സ്ആപ്പിൽ നിന്ന് ഇതിനോടകം പത്തോളം മെസ്സേജുകൾ വന്നു കിടക്കുന്നുണ്ടായിരുന്നു!
"
പൊന്നൂ... എയർപോർട്ടിൽ എത്തിയോ ഡാ?""എന്റെ കുട്ടി അകത്തേക്ക് കയറിയോ? ഇമിഗ്രേഷൻ കഴിഞ്ഞോ?""എനിക്ക് ഇവിടെയിരുന്ന് നെഞ്ചിടിപ്പ് മാറുന്നില്ല പൊന്നൂ... എപ്പോഴാ നിന്നെ എന്റെ കയ്യിൽ കിട്ടുക എന്നോർത്ത് ഇരിക്കാൻ വയ്യ!"
ഷാഹിദിന്റെ ആ വരികളിലൂടെ അവന്റെ ഉള്ളിലെ കടുത്ത ആവേശവും, ഭാര്യ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിലുള്ള ആകുലതയും, നാളെ രാത്രി അവളെ സ്വന്തമാക്കാൻ പോകുന്നതിന്റെ കാമവും വ്യക്തമായി തുടിക്കുന്നുണ്ടായിരുന്നു.
മഞ്ചേരിയിലെ ആ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ ജസ്‌ന അവനൊരു വോയിസ് നോട്ട് അയച്ചു:
"ഇക്കാ... ഞാൻ ചെക്ക്-ഇന്നും ഇമിഗ്രേഷനും ഒക്കെ കഴിഞ്ഞ് ദാ ബോർഡിംഗ് ഗേറ്റിന്റെ മുന്നിലിരിക്കുകയാണ് ട്ടോ. ഒരു കുഴപ്പവുമില്ല. ഫ്ലൈറ്റിൽ കയറാൻ വിളിക്കാറായി. ദുബായിൽ എത്തിയിട്ട് ഞാൻ വിളിക്കാം... എന്റെ ഇക്ക ടെൻഷനടിക്കാതെ ഓഫീസിലെ ജോലിയൊക്കെ തീർത്ത് ഫ്ലാറ്റിൽ പോയി റെസ്റ്റ് എടുക്ക്, നാളെ രാത്രി ഞാൻ
💬 Comments
View all comments