Chapter Title : പാപശൽഭം 23 [Shanushinu] [മഞ്ഞിലെ കെണി]
അവിടെ എത്തില്ലേ! ഉമ്മ!"
ഏട്ടൻ്റെ മെസ്സേജ് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കിയെങ്കിലും, ഏട്ടൻ ഓൺലൈൻ വന്നിട്ട് അഞ്ചു മണിക്കൂറിലധികം ആയി എന്ന് അവൾ ലാസ്റ്റ് സീൻ നോക്കി മനസ്സിലാക്കി.... ഏട്ടൻ ഇത് എവിടെ പോയി എന്ന് കരുതി കൊണ്ട് അവള് ഏട്ടനും ഒരു വോയിസ് നോട്ട് ഇട്ടു... "ഏട്ടാ, എവിടെയാ? ഓൺലൈൻ കാണുന്നേ ഇല്ലല്ലോ... പിന്നെ ഏട്ടാ, ഞാൻ ഇവിടെ നിന്നും ഫ്ലൈറ്റ് കയറാൻ പോവാന് ട്ടോ... ഏട്ടനെ എപ്പോളാ എനിക്ക് നാളെ കാണാൻ പറ്റുന്നത്?"
വോയിസ് നോട്ട് അയച്ചുകഴിഞ്ഞ് അധികം വൈകാതെ തന്നെ ദുബായിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിന്റെ ബോർഡിംഗ് അനൗൺസ്‌മെന്റ് മുഴങ്ങി.
ബിസിനസ്സ് ക്ലാസ്സ് യാത്രക്കാർക്കുള്ള പ്രത്യേക വഴിയിലൂടെ ജസ്‌ന ഏറോബ്രിഡ്ജ് കടന്ന് വിമാനത്തിനുള്ളിലേക്ക് കാലെടുത്തുവെച്ചു.
കോഴിക്കോട് നിന്നുള്ള വിമാനമായതുകൊണ്ട് തന്നെ, ബിസിനസ്സ് ക്ലാസ്സ് ക്യാബിനിൽ പോലും മലപ്പുറത്തെയും കോഴിക്കോട്ടെയും വലിയ വ്യവസായികളും യാഥാസ്ഥിതിക കുടുംബങ്ങളുമായിരുന്നു നിറഞ്ഞിരുന്നത്. അതുകൊണ്ട് ജസ്‌ന തന്റെ കറുത്ത അബായയും ഹിജാബും ഒരിഞ്ചുപോലും അയയ്ക്കാതെ വളരെ ഒതുക്കത്തോടെയാണ് അകത്തേക്ക് നടന്നത്.
എയർഹോസ്റ്റസ് അവളുടെ ബോർഡിംഗ് പാസ്സ് നോക്കി പുഞ്ചിരിയോടെ വഴി കാണിച്ചുകൊടുത്തു: "സീറ്റ് 2A മാഡം... ദാ അവിടെ വിൻഡോ സീറ്റാണ്."
ജസ്‌ന പതിയെ നടന്ന് രണ്ടാമത്തെ വരിയിലെ സീറ്റിനരികിലേക്ക് എത്തി.
ജനലിനോട് ചേർന്നുള്ള '2A' സീറ്റിലേക്ക് കയറാനായി അവൾ തൊട്ടടുത്തുള്ള '2B' ഐൽ സീറ്റിലേക്ക് (Aisle seat) വെറുതെ ഒന്ന് നോക്കി. അവിടെ ഇരുന്നിരുന്ന ആൾ കയ്യിലിരുന്ന 'ഫിനാൻഷ്യൽ ടൈംസ്' ഇംഗ്ലീഷ് പത്രം മുഖത്തിന് മുന്നിൽ വിടർത്തിപ്പിടിച്ചിരിക്കുകയായിരുന്നു. കറുത്ത നിറത്തിലുള്ള വിലകൂടിയ ഇറ്റാലിയൻ കാഷ്മീർ സ്വെറ്ററും, കയ്യിലെ പ്ലാറ്റിനം
💬 Comments
View all comments