Chapter Title : പാപശൽഭം 23 [Shanushinu] [മഞ്ഞിലെ കെണി]
ചുക്കുകാപ്പിയും (Hot ginger tea) ആണ് അവൻ വാങ്ങിയിരുന്നത്!
പതിനഞ്ചു മിനിറ്റിനുള്ളിൽ കാർ മിസ്സിസാഗയുടെ ഹൃദയഭാഗത്തുള്ള ആ ആഡംബര അപ്പാർട്ട്മെന്റ് ടവറിന്റെ അണ്ടർഗ്രൗണ്ട് പാർക്കിംഗിലെത്തി.
ലിഫ്റ്റ് വഴി ഇരുപത്തി അഞ്ചാം നിലയിലെ ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി അവരുടെ 2501 റൂമിൻ്റെ വാതിൽ തുറന്നു..
ജസ്ന യുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വലുതായി "കണ്ടോ പൊന്നൂ, എങ്ങനെ ഉണ്ട് എൻ്റെ കലാവാസന.. ഞാൻ തന്നെ ഡിസൈനർക്ക് പറഞ്ഞു കൊടുത്തു ഡീറ്റെയിൽ ആയിട്ട് ചെയ്യിപ്പിച്ചു എടുത്തത—നിനക്ക് ഇഷ്ടമായില്ലേ?"
രോഹിതേട്ടൻ തൻ്റെ അഭിരുചിക്ക് അനുസരിച്ചു ഡിസൈൻ ചെയ്തിരിക്കുന്ന ആ അപ്പാർട്ട്മെൻ്റ് കണ്ടു അവൾ ശരിക്കും അത്ഭുതപ്പെട്ടു. എല്ലാം അവള് മനസ്സിൽ കണ്ടു പറഞ്ഞു കൊടുത്ത പോലെ തന്നെ ഉണ്ട്.. ആ വീടിന്റെ ഓരോ കോണിലും ഏട്ടൻ തനിക്ക് വേണ്ടി കരുതിവെച്ചിരുന്ന സ്നേഹത്തിന്റെ അടയാളങ്ങൾ ജസ്‌ന കണ്ടു. എന്നിട്ടാണ് അതൊന്നും അറിയാതെ ഇക്ക തന്നോട് ഈ പുളു അടിച്ചു തള്ളി മറിക്കുന്നത്... അവൾ ഒന്നും മറുപടി പറഞ്ഞില്ല.
മുറിക്കുള്ളിൽ ഹീറ്റർ ഓൺ ചെയ്തിരുന്നതുകൊണ്ട് സുഖകരമായ ചൂടും വാനിലയുടെ സുഗന്ധവും നിറഞ്ഞുനിന്നിരുന്നു. മങ്ങിയ മഞ്ഞ ലൈറ്റുകൾ മാത്രം തെളിഞ്ഞുനിൽക്കുന്ന സ്വീകരണമുറി. കിടപ്പുമുറിയിലേക്ക് കയറിയപ്പോൾ—അലമാരയുടെ പകുതി ഭാഗം അവളുടെ വസ്ത്രങ്ങൾ വെക്കാൻ വേണ്ടി അവൻ തുടച്ചുവൃത്തിയാക്കി ഹാംഗറുകൾ തൂക്കിയിട്ടിരിക്കുന്നു; മുറിയുടെ മൂലയിൽ ഖിബ്‌ലയ്ക്ക് അഭിമുഖമായി പുതിയൊരു വെൽവെറ്റ് മുസല്ല വിരിച്ചിട്ടിരിക്കുന്നു;
കുളിമുറിയിൽ അവൾ നാട്ടിൽ ഉപയോഗിക്കാറുള്ള അതേ ബ്രാൻഡിലുള്ള പുതിയ സോപ്പും ഷാംപൂവും ടവലുകളും നിരത്തിവെച്ചിരിക്കുന്നു!
ഷാഹിദ് അവളുടെ കയ്യിലിരുന്ന ചുവന്ന റോസാപ്പൂക്കൾ വാങ്ങി, കിടക്കയ്ക്കരികിലെ ചെറിയ മേശപ്പുറത്തുള്ള ചില്ലുഗ്ലാസ്സിലെ വെള്ളത്തിലേക്ക് ഇറക്കിവെച്ചു.
💬 Comments
View all comments