0%

Chapter Title : പാപശൽഭം 23 [Shanushinu] [മഞ്ഞിലെ കെണി]

Author : Shanushinu Read All Parts 66K

"ഇന്ന് ഇനി എൻ്റെ ഭാര്യ ഒന്നും ചെയ്യണ്ട! പർദ്ദയൊക്കെ മാറ്റി കൈയും മുഖവും കഴുകി വാ... ഞാൻ ഭക്ഷണം എടുത്തുവെക്കാം!"

അവളെ ഒരു ജോലിയും ചെയ്യാൻ സമ്മതിക്കാതെ ഷാഹിദ് തന്നെ പ്ലേറ്റുകളിൽ ഭക്ഷണം വിളമ്പിവെച്ചു. അവൾ ആ ചൂടുള്ള ചോറ് ഓരോ ഉരുള കഴിക്കുമ്പോഴും, വലിയൊരു യുദ്ധം ജയിച്ച സന്തോഷത്തോടെ അവൻ തൊട്ടരികിലിരുന്ന് അവളെത്തന്നെ നോക്കിയിരുന്നു. ഭക്ഷണം കഴിഞ്ഞ ഉടനെ, മഞ്ചേരിയിലെ വീട്ടുകാരെ എല്ലാം അവർ വീഡിയോ കോളിൽ വിളിച്ചു. മിസ്സിസാഗയിലെ ഫ്ലാറ്റിൽ ഭർത്താവിന്റെ തോളോട് ചേർന്നിരുന്ന് പുഞ്ചിരിക്കുന്ന ജസ്‌നയെ കണ്ടതോടെ നാട്ടിലെ രണ്ട് കുടുംബങ്ങൾക്കും പൂർണ്ണ സമാധാനമായി. നബീസുമ്മ മാത്രം കുറച്ച് കനത്തിൽ തന്നെ ആയിരുന്നെങ്കിലും പക്ഷേ ഫോണിൽ പക്ഷേ അവർ അത് വാക്കുകളിലൂടെ കാണിച്ചില്ല—അവൾ സുരക്ഷിതമായി ഭർത്താവിന്റെ കൈകളിൽ എത്തിച്ചേർന്നിരിക്കുന്നു എന്നതിന് ആ വീഡിയോ കോൾ ഏറ്റവും വലിയ സാക്ഷ്യമായി മാറി.

ഫോൺ കട്ട് ചെയ്തതോടെ, ആ അപ്പാർട്ട്മെന്റിൽ അവർ രണ്ടുപേരും മാത്രമായി.

സമയം രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു.

ജസ്‌ന കുളിമുറിയിലേക്ക് കയറി വാതിലടച്ചു. ഇരുപത് മണിക്കൂർ നീണ്ട സംഭവബഹുലമായ യാത്രയുടെ ക്ഷീണവും ഉറക്കച്ചടവും അവളുടെ കൺപോളകളെ തളർത്തുന്നുണ്ടായിരുന്നു. എന്നാൽ തളർന്നുവീഴാൻ അവൾക്ക് കഴിയില്ല

—ഇന്ന് രാത്രിയാണ് താനും രോഹിത് ഏട്ടനും ചേർന്ന് ആസൂത്രണം ചെയ്ത ആ വലിയ നാടകത്തിന്റെ ക്ലൈമാക്സ് നടക്കേണ്ടത്!

തന്റെ ഉദരത്തിൽ വളരുന്ന ഏട്ടൻ്റെ കുഞ്ഞിന് സമൂഹത്തിനു മുമ്പിൽ ഒരു പിതാവിനെ നൽകണമെങ്കിൽ, ഇന്ന് രാത്രി ഇക്ക തന്നിൽ പൂർണ്ണമായി ചേർന്നുവെന്ന് ഇക്ക തന്നെ വിശ്വസിച്ചേ തീരൂ!

അവൾ തന്റെ സ്യൂട്ട്കേസിൽ നിന്ന് ആ പഴയ ആയുധം പുറത്തേക്കെടുത്തു—അന്ന് കുമരകത്തെ

💬 Comments

View all comments