Chapter Title : പാപശൽഭം 24 [Shanushinu] [ആകാശകോട്ടയിലേക്ക് ഒരു രഹസ്യവാതിൽ]
ഭക്ഷണം ഇരുവരും ഒന്നിച്ചിരുന്ന് കഴിച്ചു. ഭക്ഷണശേഷം, രോഹിത് മേശപ്പുറത്തുനിന്ന് ചെറിയൊരു വെളുത്ത കുപ്പി എടുത്ത് അവളുടെ കയ്യിലേക്ക് വെച്ചുകൊടുത്തു. അതിന് മുകളിൽ 'Canadian Winter Immunity Supplements' എന്ന് കൃത്യമായി ലേബൽ ഒട്ടിച്ചിരുന്നു.
"ഇതിനുള്ളിൽ മികച്ച പ്രീ-നേറ്റൽ വൈറ്റമിൻസും (Prenatal vitamins), മനംപുരട്ടൽ വരാതിരിക്കാനുള്ള മരുന്നുമാണ് പൊന്നൂ," രോഹിത് വാത്സല്യത്തോടെ പറഞ്ഞു. "ഷാഹിദ് കണ്ടാലും തണുപ്പുകാലത്തെ വൈറ്റമിൻ ആണെന്നേ കരുതൂ. ഒരു ദിവസം പോലും മുടക്കാതെ കഴിക്കണം. ഇവിടുന്നു കിട്ടി എന്ന് ചോദിച്ചാൽ ബാംഗ്ലൂരിലെ മെഡിക്കൽ സെൻറർ നിന്ന് കിട്ടിയതാണ് എന്നോ മറ്റോ പറഞ്ഞ മതി."
തുടർന്ന് അയാൾ അവളുടെ കൈകളിൽ മുറുകെപ്പിടിച്ച് അല്പം ഗൗരവത്തോടെ പറഞ്ഞു: " എൻ്റെ പൊന്നുവിനു ഒരു ടെൻഷനും വേണ്ട കേട്ടോ... ഞാൻ വർക്കിനും യാത്ര പോകുമ്പോഴും അല്ലാത്തപ്പോൾ എല്ലാം ഇവിടെ തന്നെ കാണും. വർക്ക് പറ്റുമ്പോൾ എല്ലാം "work from home" ആകാൻ ഞാൻ ശ്രമിക്കാം. എനിക്ക് നിന്നെ കാണാൻ തോന്നുമ്പോഴൊക്കെ, അല്ലെങ്കിൽ നിനക്ക് എന്നെ വേണമെന്ന് തോന്നുമ്പോഴൊക്കെ—താഴെയുള്ള ആ വാതിൽ തുറന്ന് എന്റെ അടുത്തേക്ക് ഓടിവന്നാൽ മതി. വെറും പതിനഞ്ച് നിലയ്ക്ക് മുകളിൽ നമ്മുടെ ലോകം ഇവിടെ സുരക്ഷിതമാണ്."
പകൽ മുഴുവൻ അയാളുടെ തണലിലും, പ്രണയത്തിന്റെ ചൂടിലും, അയാളുടെ കരുത്തുറ്റ സാമീപ്യത്തിലും അലിഞ്ഞുചേർന്ന് കഴിഞ്ഞ ശേഷം, വൈകുന്നേരം നാലരയോടെ ഷാഹിദ് ഓഫീസിൽ നിന്ന് ഇറങ്ങുന്ന സമയത്തിന് മുൻപായി ജസ്‌ന താഴേക്ക് മടങ്ങാൻ ഒരുങ്ങി. അപ്പോഴും അവളുടെ ശരീരത്തിൽ അയാളുടെ ചൂടും, അവളുടെ ഉള്ളറകളിൽ അയാളുടെ പ്രണയത്തിന്റെ നനവും സമൃദ്ധമായി ബാക്കിയുണ്ടായിരുന്നു.
തന്റെ നീളൻ ട്രെഞ്ച് കോട്ട് ധരിച്ച്, രോഹിത്തിന്റെ
💬 Comments
View all comments