0%

Chapter Title : പാപശൽഭം 24 [Shanushinu] [ആകാശകോട്ടയിലേക്ക് ഒരു രഹസ്യവാതിൽ]

Author : Shanushinu Read All Parts 46.2K

ചുണ്ടുകളിൽ അവസാനമായൊരു ചുംബനം നൽകി ജസ്‌ന ആ സ്വകാര്യ എലിവേറ്ററിലേക്ക് കയറി.

നിശ്ശബ്ദമായി അക്കങ്ങൾ താഴേക്ക് ഒഴുകി—കൃത്യം പതിനെട്ട് സെക്കൻഡിനുള്ളിൽ വീണ്ടും വാതിൽ തുറന്നത് ഫ്ലാറ്റ് 2501-ലെ ശാന്തമായ വാക്ക്-ഇൻ ക്ലോസറ്റിലേക്കായിരുന്നു. ചില്ലുപാനൽ അവൾക്ക് പിന്നിൽ ഒരു അടയാളവും ബാക്കിവെക്കാതെ ഭിത്തിയോട് ചേർന്നടഞ്ഞു.

അടുക്കളയിലെത്തി ചായയ്ക്കുള്ള വെള്ളം അടുപ്പത്തുവെക്കുമ്പോൾ, അൽപം മുൻപ് ഫ്ലാറ്റ് വിട്ട് താൻ എവിടെയെങ്കിലും പോയിരുന്നുവെന്ന് ഈ ഭൂമിയിലെ ഒരാൾക്കും ഊഹിക്കാൻ പോലും കഴിയുമായിരുന്നില്ല...

ശനിയാഴ്ച പ്രഭാതം.

തലേന്ന് രാത്രി പെയ്തുതോർന്ന മഞ്ഞിന് മുകളിലൂടെ വെട്ടിത്തിളങ്ങുന്ന ജനവരിയിലെ വെയിൽ മിസ്സിസാഗ നഗരത്തെ ഒരു വെളുത്ത സ്ഫടികലോകമാക്കി മാറ്റിയിരുന്നു.

ഇരുപത്തിയഞ്ചാം നിലയിലെ ഫ്ലാറ്റ് 2501-ലെ തുറന്ന അടുക്കളയിൽ നിന്ന് ഏലയ്ക്കയിട്ട കട്ടൻചായയുടെയും നെയ്യിൽ മൊരിഞ്ഞ ദോശയുടെയും മണം സ്വീകരണമുറിയിലേക്ക് ഒഴുകിയെത്തി.

അവധിക്കാലത്തിന്റെ ആലസ്യവും പുതിയ ഭാര്യ കൂടെയുള്ളതിന്റെ ഉത്സാഹവും ഷാഹിദിന്റെ മുഖത്ത് തിളങ്ങിനിന്നു. ഇന്നലെ രാവിലത്തെ ആ മധുരമുള്ള ഓർമ്മകൾ നൽകിയ പ്രത്യേക ലഹരി അപ്പോഴും അവന്റെ പെരുമാറ്റത്തിൽ പ്രകടമായിരുന്നു—ജസ്‌ന എന്ത് പറഞ്ഞാലും പുഞ്ചിരിയോടെ തലയാട്ടുന്ന, അവളുടെ ഒരൊറ്റ നോട്ടത്തിന് വേണ്ടി കാത്തുനിൽക്കുന്ന അങ്ങേയറ്റം വഴക്കമുള്ളൊരു ഭർത്താവായി അവൻ മാറിക്കഴിഞ്ഞിരുന്നു.

"പൊന്നൂ... വേഗം കഴിച്ചു റെഡിയാവ് ഡാ!" ചായ ഒരിറക്ക് കുടിച്ച് ഷാഹിദ് ഉത്സാഹത്തോടെ പറഞ്ഞു. "ഇവിടുന്ന് പത്ത് മിനിറ്റ് ദൂരമേ ഒള്ളു സ്ക്വയർ വൺ മാളിലേക്ക് (Square One Shopping Centre)! ഇന്ന് നിനക്ക് നല്ല വിന്റർ കോട്ടും, ബൂട്ട്സും, പിന്നെ ഇവിടെ കാനഡയിൽ ഇടാൻ പറ്റിയ നല്ല സ്റ്റൈലിഷ് ഡ്രസ്സുകളുമൊക്കെ വാങ്ങണം. നാട്ടിൽ നിന്ന് കൊണ്ടുവന്ന ആ ചുരിദാറൊക്കെ വെച്ച് ഇവിടുത്തെ മഞ്ഞത്ത്

💬 Comments

View all comments