Chapter Title : പാപശൽഭം 24 [Shanushinu] [ആകാശകോട്ടയിലേക്ക് ഒരു രഹസ്യവാതിൽ]
പിടിച്ചുനിൽക്കാൻ പറ്റില്ല!"
"ഇപ്പോൾ വരാം ഇക്കാ..." ജസ്ന ശാന്തമായി പുഞ്ചിരിച്ച് പ്ലേറ്റുകൾ സിങ്കിൽ വെച്ചു മുറിയിലേക്ക് നടന്നു.
പത്തു മിനിറ്റിന് ശേഷം ജസ്ന സ്വീകരണമുറിയിലേക്ക് തിരികെ വന്നപ്പോൾ, സോഫയിലിരുന്ന ഷാഹിദിന്റെ മുഖത്തെ ഉത്സാഹം ഒന്ന് മങ്ങിയത് അവൾ കൃത്യമായി ശ്രദ്ധിച്ചു. തന്റെ കയ്യിലുള്ളതിൽ വെച്ച് ഏറ്റവും അയഞ്ഞ കറുത്ത അബായയും, ഒരു മുടിനാരിഴ പോലും പുറത്തുകാണാത്ത വിധം കഴുത്തുമുറുക്കി പിന്നുകുത്തിയ കറുത്ത ഹിജാബും ധരിച്ചാണ് അവൾ വന്നിരിക്കുന്നത്!
അവൾ ഒട്ടും തിടുക്കം കാണിക്കാതെ ഷാഹിദിന്റെ തൊട്ടരികിൽ സോഫയിലേക്ക് വന്നിരുന്നു. മുഖത്ത് അങ്ങേയറ്റം നിഷ്കളങ്കമായൊരു ആശങ്കയും ആലോചനയും വരുത്തി, തന്റെ മടിയിലെ ഹാൻഡ്ബാഗിന്റെ വള്ളിയിൽ വിരലോടിച്ചുകൊണ്ട് അവൾ വളരെ പതിയെ വിളിച്ചു:
"ഇക്കാ... ഞാനൊരു കാര്യം ചോദിച്ചോട്ടെ?"
"എന്താടാ പൊന്നൂ? എന്തിനാ മുഖത്തൊരു ആലോചന?" ഷാഹിദ് സ്നേഹത്തോടെ അവളുടെ തോളിലൂടെ കൈയിട്ടു.
"അത്... ഇക്കാ, ഇന്നലെ താഴെ ലോബിയിലൊക്കെ ഞാൻ നോക്കിയപ്പോൾ ഇവിടെയുള്ള പെണ്ണുങ്ങളൊക്കെ നല്ല മോഡേൺ ഡ്രസ്സല്ലേ ഇട്ടു നടക്കുന്നത്," ജസ്ന മഞ്ചേരിക്കാരിയുടെ ആ പഴയ പാവം ശബ്ദത്തിൽ, അങ്ങേയറ്റം ആത്മാർത്ഥതയോടെ പറഞ്ഞു. "ഇന്ന് നമ്മൾ ഇത്ര വലിയൊരു മാളിലേക്ക് പോകുമ്പോൾ ഞാൻ ഈ നീളൻ കറുത്ത പർദ്ദയൊക്കെയിട്ട് ഇക്കയുടെ കൂടെ നടന്നാൽ... ഇവിടെയുള്ള സായിപ്പന്മാരൊക്കെ എന്നെ തുറിച്ചുനോക്കുമോ ഇക്കാ? ആർ.കെ ഗ്രൂപ്പിലെ വലിയൊരു ഓഫീസറുടെ ഭാര്യ ഇങ്ങനെ നടക്കുന്നത് ഇക്കയ്ക്ക് വല്ല കുറച്ചിലുമാകുമോ? പക്ഷേ... മഞ്ചേരിയിൽ ഉപ്പയും ഉമ്മയും ഇത് ഇല്ലാണ്ട് പടിയിറങ്ങാൻ എന്നെ പഠിപ്പിച്ചിട്ടില്ല ഇക്കാ. ഇവിടെ ഇനി എങ്ങനെയാ വേണ്ടത് എന്ന് എനിക്ക് സത്യം പറഞ്ഞാൽ ഒരു പിടിയുമില്ല... എന്താ ചെയ്യ ഇക്കാ?"
💬 Comments
View all comments