Chapter Title : പാപശൽഭം 24 [Shanushinu] [ആകാശകോട്ടയിലേക്ക് ഒരു രഹസ്യവാതിൽ]
ആ ഒരൊറ്റ ചോദ്യം ഷാഹിദിന്റെ ഏറ്റവും വലിയ ബലഹീനതയുടെ മർമ്മത്തിലാണ് കൃത്യമായി ചെന്നുതറച്ചത്!
തന്റെ നാട്ടിൻപുറത്തുകാരിയായ ഭാര്യ തന്നെ ഒരു ലോകപരിചയമുള്ള വഴികാട്ടിയായി കണ്ട് അഭിപ്രായം തേടുന്നു! താൻ എത്രയോ മാസങ്ങളായി മനസ്സിൽ കൊതിച്ചിരുന്ന ആ വാതിൽ അവൾ തന്നെ സ്വന്തം കൈകൊണ്ട് തുറന്നിട്ടുതന്നിരിക്കുന്നു! ഷാഹിദിന് അത് താൻ തന്നെ കണ്ടെത്തിയ വലിയൊരു ബുദ്ധിയായി തോന്നി. അവളോട് കൽപ്പിക്കാനോ നിർബന്ധിക്കാനോ ഉള്ള ധൈര്യം അവനില്ലായിരുന്നതുകൊണ്ട്, അങ്ങേയറ്റം സ്നേഹത്തോടെ അവളെ ചേർത്തുപിടിച്ച് കൊഞ്ചിക്കൊണ്ടാണ് അവൻ തന്റെ മനസ്സിലിരിപ്പ് പുറത്തെടുത്തത്.
"എന്റെ പൊന്നു മണ്ടൂസേ... നീയിതോർത്താണോ ഇത്രയും നേരം ടെൻഷനടിച്ചിരുന്നത്?" ഷാഹിദ് അവളുടെ കവിളിൽ മൃദുവായി തലോടി. "നീ കേൾക്ക്... ഇത് മഞ്ചേരിയല്ല ഡാ, കാനഡയാണ്! ഇവിടെ മാളിലും, കോഫി ഷോപ്പിലും, ഡൗൺടൗണിലുമൊക്കെ പോകുമ്പോൾ നമ്മളെ ആർക്കും അറിയില്ല. ഇവിടെയുള്ള ആരും നമ്മളെ ജഡ്ജ് ചെയ്യാൻ വരില്ല! പിന്നെ എന്തിനാ പൊന്നൂ ഇവിടുത്തെ ഈ സ്വാതന്ത്ര്യം കിട്ടിയിട്ടും എന്റെ ഇത്രയും സുന്ദരിയായ പെണ്ണ് എപ്പോഴും ഈ കറുത്ത തുണിക്കുള്ളിൽ ഒളിച്ചുനടക്കുന്നത്? എന്റെയൊരു ആഗ്രഹം പറയട്ടെ? ഇവിടെ കാനഡയിൽ പുറത്തുപോകുമ്പോൾ—മാളിലായാലും, റെസ്റ്റോറന്റിലായാലും, നമ്മൾ കറങ്ങാൻ പോകുമ്പോഴായാലും—നീ ഈ പർദ്ദയൊന്നും ഇടണ്ട ഡാ! എന്റെ പൊന്നു നല്ല മോഡേൺ ആയിട്ട്, ഇവിടുത്തെ സ്റ്റൈലിൽ എന്റെ കൂടെ നടക്കണം... അല്ലെങ്കിൽ നമ്മള് ഇവിടുത്തെ കൾച്ചർ അംഗീകരിക്കാതെ നടക്കുന്ന പോലെയേ ഇവിടുത്തുകാര് കാണൂ.. പ്ലീസ്, അതാവും ഒന്നൂടെ സേഫ് പൊന്നു..."
ജസ്‌ന നിശ്ശബ്ദയായി അവന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു.
എന്നാൽ തൊട്ടടുത്ത നിമിഷം, ഷാഹിദ് തന്റെ സ്വരം ഒന്ന് താഴ്ത്തി, അല്പം ഗൗരവത്തോടെ തന്റെ ആ ഇരട്ടത്താപ്പിന്റെ
💬 Comments
View all comments