0%

Chapter Title : പാപശൽഭം 24 [Shanushinu] [ആകാശകോട്ടയിലേക്ക് ഒരു രഹസ്യവാതിൽ]

Author : Shanushinu Read All Parts 67.5K

നിയമപുസ്തകം കൂടി അവളുടെ മുന്നിലേക്ക് തുറന്നുവെച്ചു:

"പക്ഷേ പൊന്നൂ... ഒരു കാര്യം മാത്രം നീ പ്രത്യേകം ശ്രദ്ധിക്കണം ട്ടോ. ഇവിടെ നമ്മുടെ നാട്ടിലെ ആളുകളുടെ വല്ല പരിപാടികൾക്കോ, അതോ വല്ല മലയാളി ഫാമിലികളെയോ നമ്മുടെ നാട്ടുകാരെയോ കാണാൻ പോകുമ്പോഴോ... അല്ലെങ്കിൽ നാളെ എന്റെ കൂട്ടുകാരായ രാഹുലും അജിംസും മൻസൂറുമൊക്കെ വീട്ടിൽ വരുമ്പോഴോ—അപ്പോഴൊന്നും മോഡേൺ ഡ്രസ്സ് ഇടണ്ട ട്ടോ.. അത് ശരി ആവില്ല... നമ്മുടെ മലയാളിക്ക് ഒക്കെ ഒരു ഇടുങ്ങിയ ചിന്താഗതിക്കാരാണ്.. അത് കൊണ്ട് നമ്മുടെ ആളുകളുടെ മുന്നിൽ നീ പഴയതുപോലെ നല്ല അടക്കമുള്ള പർദ്ദയോ, അല്ലെങ്കിൽ വലിയ ഷാളൊക്കെ കുത്തി നല്ല ലൂസ് സൽവാറോ ഇട്ട് നിന്നാൽ മതി! നമ്മുടെ നാട്ടുകാരുടെ മുന്നിൽ നമ്മളൊരു നല്ല ട്രഡീഷണൽ കപ്പിൾ ആയിട്ട് തന്നെ നിൽക്കണം. അല്ലാതെ ആരും ഒന്നും പറയാൻ ഇടവരരുത്. ബാക്കി പുറത്ത് അപരിചിതരുടെ ഇടയിൽ... അവിടെ നമുക്ക് നമ്മുടെ ഇഷ്ടം പോലെ ജീവിക്കാം! ഓക്കെയല്ലേ പൊന്നൂ?"

ജസ്‌ന പതിയെ തന്റെ നീണ്ട കൺപീലികൾ താഴ്ത്തി, അങ്ങേയറ്റം അനുസരണയുള്ളൊരു ഭാര്യയെപ്പോലെ തലയാട്ടി: "ഇക്ക എങ്ങനെയാ പറയുന്നത് അതുപോലെ തന്നെ ഞാൻ ചെയ്യാം... എനിക്ക് ഇവിടുത്തെ കാര്യങ്ങൾ ഒന്നും അധികം അറിയില്ലല്ലോ"

കുനിഞ്ഞിരുന്ന അവളുടെ ചുണ്ടുകളിൽ ആരും കാണാത്ത, കൂർത്തൊരു പുഞ്ചിരി വിരിഞ്ഞു.

ഒറ്റയടിക്ക് രണ്ട് കാര്യങ്ങളാണ് ഇവിടെ സംഭവിച്ചത്—തന്റെ ഉള്ളിൽ പുകയുന്ന ആ അടങ്ങാത്ത ആവേശത്തിന് കാനഡയിൽ മുഴുവൻ സ്വതന്ത്രമായി വിഹരിക്കാനുള്ള അനുവാദം, അതും ഷാഹിദിന്റെ സ്വന്തം ആശയമായിട്ട് തന്നെ, അവൾ നേടിയെടുത്തിരിക്കുന്നു! അതേസമയം, സ്വന്തം ഭർത്താവിന്റെ ഉള്ളിലെ ആ പരിഹാസ്യമായ കാപട്യവും അവൾക്ക് പകൽപോലെ വ്യക്തമായി.

💬 Comments

View all comments